Posts

Showing posts from January, 2020

ജന്മദിനം

ഉർവ്വശി - ജന്മദിനം മലയാളചലച്ചിത്രത്തിലെ ഒരു നടിയാണ് ഉർവശി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും നടിയുമായ കലാ‌രഞ്ജിനി, കല്പന എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി. 2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ മനോജ് കെ. ജയനുമായി വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു. 2008-ൽ വിവാഹ മോചിതയായ ഉർവശി, 2014-ൽ വീണ്ടും വിവാഹിതയായി. രണ്ട്‌ വിവാഹത്തിലും കുട്ടിയുണ്ട്‌ അഭിനയ ജീവിതം 1980 ൽ അഭിനയിച്ചു തുടങ്ങിയ ഉർവശിയുടെ ആദ്യ സിനിമ കെ. ഭാഗ്യരാജ് സം‌വിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ്. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ. 1995 ലെ കഴകം എന്ന സിനിമയിൽ അഭിനയിച്ചതിനു ഉർവശിക്ക് അവാർഡും ലഭിച്ചു. അവാർഡുകൾ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് 2006 : അച്ചുവിന്റെ അമ്മ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് 1989 : മഴവിൽക്കാവടി, വർത്തമാന കാലം 1990 : തലയിണ മന്ത്രം 1991 : കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം 1995 : കഴകം 2006 : മധുചന്ദ്രലേഖ ടൊവിനൊയോടൊപ്പം അഭിനയിച്ച എ...