Posts

Showing posts from June, 2020

ഇന്നത്തെ ചിന്ത

നമ്മുടെയൊക്കെ ജീവിതം  കണ്ണടച്ച്‌ തുറക്കുന്ന വേളയിൽ അവസാനിക്കുന്ന ഒന്നാണ്‌. വിജയവും പരാജയവും എല്ലാം കലർന്ന ഒന്ന്. വിജയം പോലെ തന്നെ പരാജയവും ജീവിതത്തിന്റെ ഭാഗമാണ്‌. ഒരിക്കൽ വീണെന്ന് കരുതി അവിടെ തന്നെ നിൽക്കരുത്‌.  എത്ര പ്രാവശ്യം വീണാലും പോരാട്ടവീര്യത്തിന്റെ കരുത്തില്‍ പൊരുതിനേടാമെന്ന അചഞ്ചലമായ വിശ്വാസത്തിന്റെ നിശ്ചയദാര്‍ഢ്യം നമുക്ക് എപ്പോഴും ഉണ്ടാകണം.  ഒരു ചെടിയില്‍ വിടരുന്ന പൂവ്‌പോലെയും ഒരു ഞൊടിയില്‍ വിടരുന്ന പുഞ്ചിരിപോലെയും ജീവിതത്തിന് എപ്പോഴും ചാരുത പകർന്നുകൊണ്ടിരിക്കണം  ലക്ഷ്യവും എത്തിച്ചേരേണ്ട തീരങ്ങളും മുന്‍കൂട്ടി തീരുമാനിക്കുകയും ഓരോ പ്രഭാതത്തിലും ഒരു ചുവടെങ്കിലും, ഓരത്തേക്കടുക്കുവാന്‍ ആത്മാര്‍ത്ഥമായി എപ്പോഴും പരിശ്രമിക്കുകയും വേണം.  സ്വന്തം കഴിവുകള്‍ വികസിപ്പിച്ചെടുത്ത് ജീവിതത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാനായി ശ്രമിക്കണം ഇങ്ങനെയും ഒരാൾ ജീവിച്ചിരുന്നു എന്ന് ലോകം അറിയട്ടെ ശുഭദിനം നേരുന്നു

ഇന്നത്തെ ചിന്തകൾ

വിജയിക്കാവശ്യമായ പ്രധാന ഘടകങ്ങൾ... എത്ര കടുത്ത സമ്മർദ്ദങ്ങളിലും തളരാതെ ആത്മധൈര്യത്തോടെ അവയെ അതിജീവിക്കാനുള്ള കഴിവാണ് ഒരു വിജയിക്കാവശ്യം...  അവസരങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. ചിലത് നമ്മെ തേടി വരും, ചിലതിനെ നമ്മൾ തേടിപ്പോകണം...  നമ്മുടെ സമീപനത്തിലും മനോഭാവത്തിലും കാലാനുസൃതമായി മാറ്റം വരുത്താൻ നാം ശ്രമിക്കേണ്ടതുണ്ട്...  നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനോഭാവമുണ്ടെങ്കിൽ ജീവിതത്തിലെ ഏത് വെല്ലുവിളിയും അതിജീവിക്കാം. കൂടുതൽ ഉയരങ്ങൾ കൈയടക്കാൻ അത് അവസരമൊരുക്കും... ശുഭദിനം നേരുന്നു

ഇന്നത്തെ ചിന്ത

ആത്മവിശ്വാസം.... ഏത് മനുഷ്യന്റെയും ജീവിത മുന്നേറ്റത്തിനും വിജയാനുഭവത്തിനും ആത്മവിശ്വാസവും ആത്മധൈര്യവും അനിവാര്യമാണ്........ ആത്മവിശ്വാസമുള്ള വ്യക്തി യാഥാർത്ഥ്യബോധത്തോടെ വസ്തുതകളെയും സ്വന്തം കഴിവുകളെയും വിലയിരുത്തി ലക്ഷ്യത്തിൽ എത്തിച്ചേരും...... ആത്മവിശ്വാസം ക്ഷണനേരം കൊണ്ട് ഉളവാകുന്നതോ, ഉടനടി നശിക്കുന്നതോ അല്ല; ലക്ഷ്യത്തിലേക്കുള്ള പാതയിൽ വ്യക്തമായ പദ്ധതിയിലൂടെ മുന്നോട്ട് പോകാൻ ആത്മവിശ്വാസം അനിവാര്യമാണ്........! നാം അനുഭവിക്കുന്ന വ്യഥകളാൽ ഒഴുകുന്ന കണ്ണുനീർ എന്നും നിലനിൽക്കുന്നില്ല എന്നുള്ള ഉറച്ചവിശ്വാസമാണ് ആത്മവിശ്വാസം..... ശുഭദിനം നേരുന്നു

ഇന്നത്തെ ചിന്ത

എല്ലാവർക്കും തങ്ങളുടെ   ദുഖങ്ങൾ പറയാൻ ഒരാൾ ഉണ്ടാവുക എന്നത്‌ വലിയൊരു ആശ്വാസമാണ്‌...മറ്റൊരാളോട്‌ തങ്ങളുടെ വേദനകൾ പങ്കു വക്കുമ്പോൾ മനസ്സിന്റെ ഭാരം പകുതിയായി കുറയുന്നത്‌ കാണാം. ..  നല്ലൊരു കേൾവിക്കാരൻ ആവുക എന്നത്‌ പലപ്പോഴും  ഒരു പുണ്യം കൂടി ആവുന്നത്‌ ഇങ്ങനെയാണ്‌  . ആരും കേൾക്കാനില്ലാത്തതിന്റെ പേരിൽ സമനില തെറ്റിയതും ഒരാളെങ്കിലും കേൾക്കാൻ ഉണ്ടെങ്കിൽ തിരുത്താൻ കഴിയുന്നതുമായ ഒട്ടേറെ ജീവിതങ്ങൾ ഉണ്ട്‌ .  പരിഹാരം നിർദ്ദേശിക്കുമ്പോൾ അല്ല കേൾവി പ്രസക്തമാവുന്നത്‌. ; കേൾവി തന്നെ ഒരു പരിഹാരം ആണ്‌. ഒന്നു നിലവിളിക്കാൻ പോലും ആകാത്തവരുടെ നിസ്സഹായതക്കുള്ള ഏക പോംവഴി കേൾവി മാത്രം ആണ്‌ . തുറന്നിരിക്കുന്ന കാതുകൾ ആണ്‌ തുറക്കാത്ത പല ജീവിതങ്ങളുടെയും അഭയകേന്ദ്രം ..ആർക്കും എല്ലാ കാര്യങ്ങളും എല്ലാവരോടും പങ്കു വക്കാനാകില്ല . അടുപ്പം കൊണ്ടൊ ആകർഷണീയത കൊണ്ടോ അനുഭവം കൊണ്ടോ ചിലരുടെ മുന്നിൽ മാത്രമാണ്‌  മനസ്സിന്‌ സ്വയം വെളിപ്പെടുത്താനാകൂ ..അതും അനുകൂലമായ മനോനില ഉണ്ടാവുമ്പോൾ മാത്രം .  കേൾക്കുന്നവന്റെ സമയത്തേക്കാൾ പറയുന്നവന്റെ സാഹചര്യമാണ്‌ കേൾവിയിൽ പ്രധാനം.. കേൾക്കാൻ ഒരാൾ ഉണ്ടെന്നതും പറയ...