ഇന്നത്തെ ചിന്ത

എല്ലാവർക്കും തങ്ങളുടെ   ദുഖങ്ങൾ പറയാൻ ഒരാൾ ഉണ്ടാവുക എന്നത്‌ വലിയൊരു ആശ്വാസമാണ്‌...മറ്റൊരാളോട്‌ തങ്ങളുടെ വേദനകൾ പങ്കു വക്കുമ്പോൾ മനസ്സിന്റെ ഭാരം പകുതിയായി കുറയുന്നത്‌ കാണാം. ..

 നല്ലൊരു കേൾവിക്കാരൻ ആവുക എന്നത്‌ പലപ്പോഴും  ഒരു പുണ്യം കൂടി ആവുന്നത്‌ ഇങ്ങനെയാണ്‌  .

ആരും കേൾക്കാനില്ലാത്തതിന്റെ പേരിൽ സമനില തെറ്റിയതും ഒരാളെങ്കിലും കേൾക്കാൻ ഉണ്ടെങ്കിൽ തിരുത്താൻ കഴിയുന്നതുമായ ഒട്ടേറെ ജീവിതങ്ങൾ ഉണ്ട്‌ .

 പരിഹാരം നിർദ്ദേശിക്കുമ്പോൾ അല്ല കേൾവി പ്രസക്തമാവുന്നത്‌. ; കേൾവി തന്നെ ഒരു പരിഹാരം ആണ്‌. ഒന്നു നിലവിളിക്കാൻ പോലും ആകാത്തവരുടെ നിസ്സഹായതക്കുള്ള ഏക പോംവഴി കേൾവി മാത്രം ആണ്‌ .

തുറന്നിരിക്കുന്ന കാതുകൾ ആണ്‌ തുറക്കാത്ത പല ജീവിതങ്ങളുടെയും അഭയകേന്ദ്രം ..ആർക്കും എല്ലാ കാര്യങ്ങളും എല്ലാവരോടും പങ്കു വക്കാനാകില്ല . അടുപ്പം കൊണ്ടൊ ആകർഷണീയത കൊണ്ടോ അനുഭവം കൊണ്ടോ ചിലരുടെ മുന്നിൽ മാത്രമാണ്‌  മനസ്സിന്‌ സ്വയം വെളിപ്പെടുത്താനാകൂ ..അതും അനുകൂലമായ മനോനില ഉണ്ടാവുമ്പോൾ മാത്രം .

 കേൾക്കുന്നവന്റെ സമയത്തേക്കാൾ പറയുന്നവന്റെ സാഹചര്യമാണ്‌ കേൾവിയിൽ പ്രധാനം.. കേൾക്കാൻ ഒരാൾ ഉണ്ടെന്നതും പറയാൻ ഒരിടം ഉണ്ടെന്നതും തരുന്ന ആത്മവിശാസം ചെറുതല്ല....

ശുഭദിനം നേരുന്നു

Comments

Popular posts from this blog

ജന്മദിനം

Double Role

ആന