ആന

പ്രോബോസിഡിയ (Proboscidea) എന്ന സസ്തനികുടുംബത്തിൽ (Mammalia) ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. ഇപ്പോൾ ഉപയോഗത്തിലില്ലാത്ത പാക്കിഡെർമാറ്റ (Pachydermata) എന്ന വർഗ്ഗത്തിൽ പെടുത്തിയായിരുന്നു ആനയെ നേരത്തേ വർഗ്ഗീകരിച്ചിരുന്നത്. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങൾ ഇന്ന് നിലവിലുണ്ട്: ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന  (ഈയടുത്ത കാലം വരെ ആഫ്രിക്കൻ ബുഷ് ആനയും, ആഫ്രിക്കൻ കാട്ടാനയും ആ‍ഫ്രിക്കൻ ആന എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ ആന ഏഷ്യൻ ആനയുടെ ഉപവിഭാഗമാണ്). മറ്റു ആനവംശങ്ങൾ കഴിഞ്ഞ ഹിമയുഗത്തിനു ശേഷം,എകദേശം പതിനായിരം വർഷം മുൻപ് നാമാവശേഷമായിപ്പോയി. കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തിൽ ആനകൾക്ക് പ്രത്യേക സ്ഥാനമുണ്ട്.[അവലംബം ആവശ്യമാണ്] ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി 2010 ഒക്ടോബർ 22 നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇത്, ആനകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.

*🌷പരിണാമം*

മേൽച്ചുണ്ട് രൂപാന്തരം പ്രാപിച്ചുണ്ടായ അവയവമായ തുമ്പിക്കൈ ഉള്ള ജന്തുവർഗ്ഗങ്ങളാണ്‌ പ്രൊബോസിഡിയ. ഇക്കൂട്ടത്തിൽപ്പെട്ട മൃഗങ്ങൾ ഉരുത്തിരിഞ്ഞത് ഏതാണ്ട് 75 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണെന്നാണ്‌ പൊതുവെ വിശ്വസിക്കപ്പെടുന്നത്.

ആനയുടെ ചാർച്ചക്കാരായി അറിയപ്പെടുന്ന മറ്റു നാമാവശേഷമായ വർഗ്ഗങ്ങൾ ആണ്‌ മെറിത്തീറിയം, ഡൈനോത്തീറിയം, ട്രൈലോഫണോൺ, പ്ലാറ്റിബിലാഡോൺ, ഗൊംഫോതെറിസ്, മാസ്റ്റഡോൺ, സ്റ്റെഗോഡോൺ, മാമത്ത് എന്നിവ. എന്നാൽ കടൽപ്പശുക്കൾ എന്നറിയപ്പെടുന്ന സിറേനിയ (Sirenia), ഹൈറാക്സ് hyrax എന്നീ ഗണങ്ങളുടെ വിദൂരപാരമ്പര്യക്കാരാണ് ആനകൾ എന്നും ചിലർ വാദിക്കുന്നുണ്ട്. ഹൈറാക്സ് എന്ന ആ കുടുംബത്തിലുള്ള ജീവികൾ ആനകളെപ്പോലെത്തന്നെ വളരെ വലിപ്പമുള്ളവയായിരുന്നു. അതിനാൽ തന്നെ ഈ മൂന്നു കുടുംബങ്ങളുടേയും ഉറവിടം ആംഫിബയസ് ഹൈറാകോയ്ഡ് (amphibious hyracoid) എന്ന ഒരേ വംശം ആണെന്നു കരുതപ്പെടുന്നു. ഈ മൃഗങ്ങൾ അധിക സമയവും വെള്ളത്തിനടിയിലാണു ചിലവഴിച്ചിരുന്നതെന്നും തുമ്പിക്കൈ വെള്ളത്തിനു മുകളിൽ ഉയർത്തിയാണ് അവ ശ്വസിച്ചിരുന്നത് എന്നും ചില ശാസ്ത്രജ്ഞർ കരുതുന്നു. പിന്നീടാകണം വിവിധ ഗണങ്ങളുണ്ടായത്. അവയിൽ ചിലതാണ് മാമോത്ത്, സ്റ്റെഗോഡൻ, ഡൈനോതെറിയം  എന്നിവ.[1]

പ്രാചീനകാലത്ത്, ഏതാണ്ട് ക്രി.മു. 3000 വരെ, ഒരു പശുക്കിടാവിന്റേയോ, ഒരു വലിയ പന്നിയുടേയോ വലിപ്പമുള്ള ആനകൾ ക്രേറ്റ്  ദ്വീപുകളിൽ ഉണ്ടായിരുന്നതായി ഫോസിൽ തെളിവുകളുണ്ട്. അതുപോലെ പോത്തിനോളം  വലിപ്പമുള്ള കല്ലാന എന്ന ആനകൾ, കേരളത്തിലെ അഗസ്ത്യമലയിലും ആനമലയിലും ഉണ്ടെന്നു പ്രദേശത്തെ ആദിവാസികൾ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

*🌷ചരിത്രത്തിൽ*

ഈജിപ്തിൽ ക്രി. മു. 5000-ത്തോടെത്തന്നെ ആനകളെ വേട്ടയാടി പിടിച്ച് വളർത്തിയിരുന്നതായി നൈൽ നദീതടസംസ്കാരശിലാ ലിഖിതങ്ങൾ തെളിയിക്കുന്നു. ഇന്ത്യയിലും സിന്ധു നദീതട സംസ്കാരംനിലനിന്നിരുന്ന കാലത്തുതന്നെ മനുഷ്യർക്ക് ആനകളുമായി സമ്പർക്കമുണ്ടായിരുന്നു. പിൽക്കാലത്ത് ഉടലെടുത്ത രാജ്യങ്ങളിൽ കരസൈന്യത്തിൽ ആനകളെ ഉപയോഗിക്കാൻ തുടങ്ങി. അത് കണ്ട്പേർഷ്യൻ സാമ്രാജ്യവും ആനകളെ സൈനികാവശ്യങ്ങൾക്ക് ഉപ`യോഗിച്ച് തുടങ്ങി. പോറസ്സ് രാജാവിനെതിരായുള്ള യുദ്ധത്തിൽ മഹാനായ അലക്സാണ്ടർക്ക് ആനകളിൽ നിന്നാണ്‌ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. അദ്ദേഹത്തിന്റെ യോദ്ധാക്കൾ കൂടുതലും മരിച്ചത് ആനകളുമായി ഏറ്റുമുട്ടിയായിരുന്നു. അത്യന്തം വിനാശകാരികളായ ഈ ആനകൾ കാരണമായിരുന്നു അലക്സാണ്ടറുടെ സൈന്യത്തിന്ന് പിന്തിരിഞ്ഞോടേണ്ടിവന്നത് . അതിനുശേഷം അദ്ദേഹത്തിന്‌ മാസിഡോണിയയിലേക്ക് തിരിച്ചു പോവേണ്ടതായി വന്നു. പിന്നീട് ഒരു യുദ്ധത്തിൽ ഒരു ആനയെ ആക്രമിക്കുന്നതിനിടക്ക് അദ്ദേഹത്തിന്‌ സാരമായ മുറിവേൽക്കുകയുമുണ്ടായി.

ആനകളെ ഉപയോഗിക്കുന്നത് വളരെ പ്രയോജനപരം എന്ന് കണ്ടതിനെത്തുടർന്ന് ഹെല്ലനിക കരസൈന്യവും ആനകളെ ഉപയോഗിച്ച് തുടങ്ങി (ഇതിന്ന്ത് തുടക്കമിട്ടത് ടോളമിയുടേയും സെലൂക്കിഡ് ഡയഡോക്കൈ സാമ്രാജ്യങ്ങളിലാണ്) . കാർത്തജീനിയൻ  ജനറൽ ഹാനിബാൾ റോമാക്കാരുമായുള്ള  യുദ്ധത്തിനായി ആനകളെ കടൽ കടത്തി സ്പെയിൻ, ഫ്രഞ്ച് തീരങ്ങളിലൂടെ ആൽപ്പ്സിനപ്പുറം‌ കടത്തിക്കൊണ്ട് ഇറ്റലിയിലേക്കെത്തുകയുണ്ടായി. ഹാനിബാളിന്റെ കുതിരപ്പട വളരെ ശക്തമായിരുന്നതിനാൽ ആനകളെ അധികം ഉപയോഗിക്കേണ്ടി വന്നില്ല. അദ്ദേഹത്തിന്‌ തന്നെ സ്വന്തം ആനകളെകൊണ്ട് നാശനഷ്ടമുണ്ടാവുകയും ചെയ്തു. വടക്കേ ആഫ്രിക്കയിലുണ്ടായിരുന്ന, ഇന്ന് നാമാവശേഷമായ ഒരു ആഫ്രിക്കൻ വംശത്തിൽപ്പെട്ട കാട്ടാനകളെയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കാൻ സാദ്ധ്യത. കാരണം ഈ ആനകൾ ദക്ഷിണാഫ്രിക്കൻ ആനകളേക്കാൾ ചെറിയവയായിരുന്നു; അതുകൊണ്ട് അവയെ മെരുക്കാൻ എളുപ്പമായിരുന്നിരിക്കണം. വലിയ ആനകൾ കാലാൾപ്പടയ്ക്ക് വ്യാപകമായ നാശമുണ്ടാക്കുമെന്നതും കുതിരകൾക്ക് ആനകളെ പേടിയാണെന്നതും വലിപ്പം കുറഞ്ഞ ഈ ഗണത്തെ യുദ്ധത്തിൽ ഉപയോഗിക്കാനുള്ള മറ്റു കാരണങ്ങൾ ആയിരുന്നിരിക്കാം.

ക്രി.മു 305 ൽ സെലൂക്കസ് നികേറ്റർ എന്ന യവന സാമ്രാട്ട് മൗര്യ സാമ്രാജ്യത്തിലേയ്ക്ക്  കടന്നുകയറി. എന്നാൽ ചന്ദ്രഗുപ്തമൗര്യൻ  ശക്തമായ പ്രതിരോധം ഒരുക്കിയതിനാൽ രണ്ടു വർഷക്കാലം അദ്ദേഹത്തിന്ന് കാര്യമായ മുന്നേറ്റമൊന്നും ഉണ്ടാക്കനായില്ല. എന്നു മാത്രമല്ല, അവസാനം ഒരു സന്ധിയിൽ ഏർപ്പെടാൻ നിർബന്ധിതനായിത്തീരുകയും മകളെ ചന്ദ്രഗുപ്തന് വിവാഹം ചെയ്ത് കൊടുക്കുകയും വേണ്ടിവന്നു. ക്രി.മു. 303-ൽ എഴുതപ്പെട്ട ഈ സന്ധിയനുസരിച്ച് ബലൂചിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടുന്ന അന്നത്തെ കാംബോജം(യവന ഭാഷയിൽ പാരോപാമിസദേ Paropamisadae), ഗാന്ധാരം(ഇന്നത്തെ കാണ്ഡഹാർ യവന ഭാഷയിൽ അരാക്കോസിയ Arachosia), ബലൂചിസ്ഥാൻ(ഗെദ്രോസിയ gedrosia)എന്നിവ ചേർന്ന വലിയ ഒരു ഭൂപ്രദേശം മഗധയോട് ചേർക്കപ്പെട്ടു. 500 ആനകളെയാണ് പകരമെന്നോണം സെലൂക്കസ് കൊണ്ടുപോയത്. ഈ ആനകൾ ഹെല്ലനിക രാജാക്കന്മാരെ ഇപ്സുസ് യുദ്ധത്തിൽ തോല്പിക്കാനായതിലെ നിർണ്ണായക ഘടകമായിരുന്നു.

ഭാരതത്തിലും സയ‌മിലും (തായ്‌ലൻഡിന്റെ  പഴയ പേര്), ദക്ഷിണേഷ്യയിൽ ഏതാണ്ട് മുഴുവനായും ആനകളെ മെരുക്കിയെടുത്ത് വിവിധ ജോലികൾ ചെയ്യാൻ ഉപയോഗിച്ചിരുന്നു. പ്രത്യേകിച്ച് മരങ്ങൾ പിഴുതെടുക്കാനും തടിപിടിക്കാനും കുറ്റവാളികളെ ചവുട്ടിക്കൊല്ലാനും മറ്റും.

സഫാരി മാതൃകയിൽ വേട്ട നടത്താനും ആനകളെ ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ചും ഭാരതീയരീതിയായ ഷിക്കാർ എന്ന വേട്ടക്ക് (മുഖ്യമായും കടുവകളിൽ). രാജകീയ സവാരികളിലും ആനകളെയാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് മതപരമായ ചടങ്ങുകൾക്കും, ഗതാഗതത്തിനും, വിനോദത്തിനും ആനകളെ ഉപയോഗിക്കുന്നു. സർക്കസ്സിലും ആനകളെ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു.

Comments

Popular posts from this blog

ജന്മദിനം

Double Role