മോഹൻലാൽ ചെറു പ്രായത്തിൽ ചെയ്ത ചില ശക്തമായ കഥാപാത്രങ്ങൾ

മോഹൻലാൽ ചെറു പ്രായത്തിൽ ചെയ്ത ചില ശക്തമായ കഥാപാത്രങ്ങൾ

ദശരഥം

പ്രായത്തിന്റെ അതിർവരമ്പുകളെ പൊളിച്ചു കൊണ്ട് 29 ആം വയസ്സിൽ മോഹൻലാൽ ചെയ്‌ത ഒരു മനോഹരമായ കഥാപാത്രം...രാജീവ് മേനോൻ!
ആദ്യ കാഴ്ച്ചയിൽ അത്ര വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം അല്ലെങ്കിലും രാജീവ് മേനോനെ മോഹൻലാൽ ഭാവങ്ങളും,ശരീര ചലനങ്ങളും കൊണ്ട് അവിസ്മരണീയമാക്കി... മാത്രമല്ല ലോക സിനിമയിൽ പോലും ഇതിന് മുമ്പ്, ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ എന്ന തീം ബേസ്ഡ് ഫിലിം വന്നിട്ടില്ല...ദശരഥത്തിലൂടെ  ഈ വിഷയം ശ്രദ്ധ നേടി..ബന്ധപ്പെട്ട അവസ്ഥകളും കഥാപാത്രങ്ങളുടെ പെരുമാറ്റവും തീം അനുശാസിക്കുന്ന രീതിയിൽ ലാൽ പ്രതിഫലിപ്പിച് കാണിച്ച തന്നു..., കൂടുതൽ ശരീര വ്യതിയാനങ്ങൾ നടത്തിയ വേഷം എന്നതിലുപരി രാജീവ് മേനോൻ ഒരിക്കലും ഒരു നോർമൽ പേഴ്‌സൺ അല്ല എന്നാൽ അബ് നോർമലും അല്ല എന്ന അന്തർമുഖമായ  വസ്തുത പ്രകടമാക്കാൻ ലാലിന് കഴിഞ്ഞു..ചിലപ്പോൾ ഒരു കുട്ടികുറുമ്പനെ പോലെ,ചിലപ്പോൾ എല്ലാം നോക്കി നടത്തുന്ന ഒരു ലയ്സീ ബിസിനസ്സ് മാൻ...മറുവശത്ത് ഒരു അച്ഛൻ...ചമയങ്ങളോ മറ്റു അനാവശ്യ കോപ്രായങ്ങളോ ഇല്ലാതെ തന്മയത്വത്തോടെ ഭാവങ്ങളുടെ അകമ്പടിയോടെ ലാൽ അഭിനയിച്ചു പ്രതിഫലിപ്പിച്ചു...

പാദ മുദ്ര

സോപ്പ് കുട്ടപ്പൻ ,മാത്തു പണ്ടാരം എന്ന 2 തലങ്ങളിൽ നിൽക്കുന്ന കഥപാത്രങ്ങൾ..ഒന്നു സോപ്പ് കുട്ടപ്പൻ;സാഹചര്യങ്ങളുടേതായ കാരണങ്ങൾ കൊണ്ട് ഭ്രാന്താവസ്ഥയിൽ കഥാപാത്രം, ഒടുവിൽ ചികത്സയ്ക് ശേഷം വീണ്ടും ഭ്രാന്തിലേക് അതേ സമൂഹം തന്നെ നയിക്കുന്നു ,നിർവചിക്കാൻ കഴിയാത്ത ഒരു മാനസിക അവസ്ഥയാണ് കുട്ടപ്പന്റേത് പലപ്പോളും ,എന്നാൽ മാത്തു പണ്ടാരം എന്ന വേഷത്തിലേക്ക് വരുമ്പോൾ ആളൊരു നാരീ താത്പര്യൻ...  ശ്രിങ്കാര ഭാവം കൊണ്ട് നിറഞ്ഞാടിയ കഥാപാത്രം... മാനസാന്തരം വന്നു മരിക്കുന്നതിന് മുമ്പുള്ള കാവടിയാട്ടം മോഹൻലാൽ എന്ന നടന്റെ മേയ്വഴക്കം കാണിച്ചു തന്നു..ചിത്രത്തിന്റെ ക്ലൈമാക്സിൽ വേലി ചുമന്ന് ഓടുന്നതിനെ സാക്ഷാൽ യേശു ക്രിസ്തുവുമായിട്ടാണ് മാധവി കുട്ടി താരതമ്യം ചെയ്‌തത്...അതും 28ആം വയസ്സിൽ..

ഉത്സവ പിറ്റേന്നു

  അനിയൻ കുട്ടൻ;
ആദ്യം കാണുമ്പോൾ ഒരു സാധരണ കഥാപാത്രം എന്നു തോന്നുമെങ്കിലും ഏറെ സങ്കീർണത നിറഞ്ഞ വേഷം...തുടക്കത്തിൽ കുട്ടികളുടേത് പോലെ മച്ചൂരിറ്റി കുറച്ചു കാണിക്കുന്ന വേഷം..സാഹചര്യങ്ങൾ പ്രതികൂലമാകുമ്പോൾ പക്വത നിറഞ്ഞ മനുഷ്യാനായി മാറ്റം..

അമൃതം ഗമയ

ഡോക്ടർ ഹരിദാസ് പക്വതയേറിയ  ഒരു വേഷം...തന്റെ ആദർശങ്ങൾ എന്നും ഉയർത്തി കാണിക്കുന്ന കഥാപാത്രം... കോളേജിൽ കാണുന്ന ഹരിദാസിനെയല്ല പിന്നീടങ്ങോട്ട് കാണുന്നത്...വില്ലൻ എന്നു തോന്നിക്കുന്നുമില്ല...എന്നാൽ അവിടെ പുള്ളി വില്ലനുമാണ് താനും...ആ ചിരിയും,പിരിച്ച മീശ  ഒകെ മാരകം.. പിന്നെ കാണുന്നത് അടിമുടി മാറിയ ഹരിദാസിനെ..റാഗ് ചെയ്തു കൊന്ന യുവാവിന്റെ കുടുംബത്തെ രക്ഷിക്കാൻ തനിക്ക് ലഭിക്കാൻ പോകുന്ന എല്ലാവിധ സൗഭാഗ്യങ്ങളും ത്യാഗം ചെയുന്ന കഥാ പാത്രം...എല്ലാ വശങ്ങളിലും ഒരു 50-55 വയസ്സ് തോന്നിക്കുന്ന  ഒരു ഡോക്ടർ.. എ സ്വതസിദ്ധമായി ഉള്ള ചേഷ്ടകൾ മോഹൻലാൽ ഭംഗിയായി സ്‌ക്രീനിൽ അവതരിപ്പിച്ചു..ഈ ചിത്രം ചെയ്യുമ്പോൾ മോഹൻ ലാലിന് വയസ്സ് 27!

എന്റെ എന്റേത് മാത്രം

മോഹൻ എന്ന ആർക്കിടെക്ചർ ,രോഗിണിയായ 2ആം ഭാര്യയും, ഒരു  കുഞ്ഞും..മോഹൻ 26ആം വയസിലെ ശക്തമായ ഒരു അച്ചൻ വേഷം..തൊണ്ട പൊട്ടിയുള്ള കരച്ചിലുകൾ ഇല്ല,അനാവശ്യ സെന്റി സീൻസ് ഇല്ല...ഭാവ സാന്ദ്രമായ മുഹൂർത്തങ്ങൾ..എല്ലാം ആവശ്യത്തിന് മാത്രം,മിതത്വത്തോടെ ഉള്ള ഒരു അച്ഛന്റെ വേഷം..

മനസ്സിൽ ഒരു മണി മുത്ത്

പൂമംഗലത് മോഹൻ,തുടക്കത്തിലേ വില്ലനിൽ നിന്നും 2nd ഹാഫിലെ നായ്കനിലേക്കുള മാറ്റം..തല തെറിച്ച യുവാവിൽ നിന്നും മാനസാന്തരം വന്ന് നായികയുടെ സംരക്ഷണം ഏറ്റെടുക്കുന്ന ഒരുവന്റെ യാത്രയാണ് ഈ സിനിമ. വില്ലനിസത്തിൽ നിന്നും നിഷ്കളങ്കതയിലേക്ക് ഒരു ചുവടു മാറ്റം.. വെല്ലുവിളികളൊക്കെ പുല്ലു പോലെ കൈകാര്യം ചെയ്തു...വേഴ്സറ്റാലിറ്റി എന്നൊക്കെ പറഞ്ഞാൽ ഇതാണ്... ഗംഭീരമായി...

വാർത്ത

പരോൾ വാസു ആ വർഷം ചെയ്ത മറ്റു ശക്തമായ വേഷം...മമ്മൂട്ടി സഹായം ചോദിച്ചു വരുന്നത് മുതൽ ക്ലൈമാക്സിൽ മരിക്കുന്നത് വരെ വാസുവായിരുന്നു സ്കോർ ചെയ്തത്...ഡയലോഗും,നോട്ടവും,ഇരുത്തവും... ഒകെ പക്കാ വില്ലൻ ചേഷ്ടകൾ നിറഞ്ഞാടി...!

കരിമ്പിൻ പുവിനക്കരെ

ഭദ്രൻ എന്ന വേഷം ,നായകൻ ആണോ വില്ലൻ ആണോയെന് നിർവിച്ചിക്കാൻ പറ്റാത്ത വേഷം.. പലപ്പോഴും ഭദ്രന്റെ പ്രവൃത്തികൾ പ്രേക്ഷകനെ അങ്ങേ അറ്റം വെറുപ്പിക്കുന്നു.. സുകുമാരിയുടെ  മുഖത്ത് അടിക്കുന രംഗം ഉദാഹരണം..പക്ഷെ ക്ലൈമാക്സിൽ കണ്ണുകളെ ഈരനണിയിപ്പിക്കുന്നു..നായകനേക്കാൾ പ്രാധാന്യം പറിച്ചെടുക്കുന്ന ഒരു വില്ലനെ ആണ് ഭദ്രൻ കാണിച്ചു തന്നത്..മമ്മൂട്ടി ചെയ്ത വേശത്തേക്കാൾ സ്കോർ ചെയ്ത മറ്റൊരു വേഷം,;ഭദ്രൻ..

രംഗം

അപ്പുണ്ണി എന്ന കഥകളി കലാകാരൻ..ഒരു നർത്തകനല്ല..ഒരു അഭിനേതാവിന്റെ നിലയിലേക് പരിപൂർണമായി എത്തിയതുമില്ല....പക്ഷെ എല്ലാ വിധ ഔന്നത്യത്തോടെ അപ്പുണ്ണിയെ ലാൽ പ്രതിഫലിപ്പിച്ചു..ഐ വി ശശിയുടെ സ്ഥിരം സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തം...

ഉയരും ഞാൻ നാടാകെ

ആദിവാസി യുവാവ്...നിഷ്കളങ്കമായ ഒരു യുവാവിന്റെ മനസ്സ് കാണിച്ചു തന്ന വേഷം..ചമയങ്ങളുടെ സഹായമില്ലാതെ കഥാപാത്രത്തെ കാട്ടി തന്ന വേഷം...ഒരു കീഴാളന്റെ ഭാവ വ്യതിയാനങ്ങളും,ദുരിതങ്ങളും...കാട്ടി തന്നു..

ഇടനിലങ്ങൾ

കലിപ്പ് ബാലൻ..

.25 ആം വയസിൽ ചെയ്ത് മനോഹരമായ കഥാപാത്രങ്ങൾ!!

ഉയരങ്ങളിൽ

പി കെ ജയാരാജൻ ഒരു പക്ഷെ കൂടുതൽ ആരാധകർ ഉള്ള ഒരു വില്ലൻ എന്ന നാമമാവും ചേരുക..ഒരാളുടെയും മുമ്പിൽ തോൽക്കാൻ ഇഷ്ടപ്പെടാതെ സ്വയം കൊക്കയിലേക് ചാടി രക്ഷപെടുന്ന ജയരാജൻ ഒരുപക്ഷേ ലാലിന്റെ മികച്ച വില്ലൻ കഥാപാത്രങ്ങളിൽ പെടുന്നതാണ്...മുഖ ഭാവങ്ങൾ കൊണ്ടും,ഡയലോഗുകൾ കൊണ്ടും വില്ലന്റെ എസ്ട്രിമിറ്റി കാണിച്ചു തന്നു എം.ടി രചിച്ച ഈ കഥാപാത്രം...

ശ്രീകൃഷ്ണപരുന്ത

കുമാരൻ എന്ന മന്ത്രവാദി....ടെക്‌നിക്കൽ ആസ്പക്ടുകള് കുറവായിരുന്നു ആ സമയത്തൊക്കെ ഇത്തരമൊരു വേഷം ,അഭിനയ സമ്പത്ത് കുറവുള്ള സമയത്തു ചെയ്ത മറ്റൊരു വെല്ലുവിളി ഉയർത്തിയ വേഷം...പ്രേതത്തെ ഒഴിപ്പിക്കൽ മുതൽ ക്ലൈമാക്സ് വരെ നീളും അഭിനയ സന്ദർഭങ്ങൾ..അത്ഭുതം...ഈ വേഷം ചെയ്യുമ്പോൾ മോഹൻലാലിന് 24 വയസ്സ്!

കുയിലിനെ തേടി

1983 മോഹൻലാൽ അഭിനയ ജീവിതത്തിൽ ഒരു ബ്രേക്ക് ലഭിച്ച  വര്ഷമാകാം കാരണം  വില്ലൻ വേഷങ്ങളിൽ നിന്നുംഒരു മാറ്റം.. കൊലകൊമ്പൻ, ആട്ടകലാശം  തുടങ്ങിയ ചിത്രങ്ങൾ...
എന്നാൽ അവിസ്മരണീയമായ വേഷം ഈ തംബ്രാൻകുട്ടി  ആണ്... പ്രായത്തിന്റെ വേലി കെട്ടുകൾ പൊളിച്ച ഒരു വേഷം ,അതുവരെ ഉണ്ടായിരുന്ന വില്ലൻ സങ്കപ്പലകങ്ങൾക് ഒരു  മാറ്റം നൽകി മോഹൻലാൽ.. വില്ലൻ ഭാവങ്ങൾ വഴങ്ങാൻ ഒരു സാധ്യതയും ഇല്ലാത്ത മുഖത് അനായാസമായി ചെയ്തു ഈ വേഷം..സിനിമ കഴിയുമ്പോഴേക്കും തംബ്രാൻ കുട്ടിയെ എല്ലാരും വെറുത്തിരുന്നു....ഇതിനു ഉദാഹരണമാണ് ലാലിന്റെ 'അമ്മ സിനിമയുടെ പ്രദര്ശനത്തിനിടയിൽ തിയേറ്റർ വിട്ടത്..

കേൾക്കാത്ത ശബ്ദം

ബാബു;വില്ലത്തരം മറചു വെച്ചുള്ള പ്രകടനം...2ആം പകുതിയിൽ  സ്ത്രി ലംബണ നൻ....അവളെ കരസ്ഥമാക്കാൻ നിഷ്കളങ്ങനായി 1ആം പകുതിയിൽ പ്രകടനം...

അതിശയം എന്തെന്നാൽ ഇതൊക്കെ ചെറുപ്രായത്തിൽ എന്നാണ്...83ഇൽ വില്ലൻ പരിവേഷത്തിന് വിട നൽകി കൊണ്ടാണ് കൊലകൊമ്പനും,ആട്ടകലാശാവും വരണത്...നായകനെ സൈഡ് ബെഞ്ചിൽ ഇരിപ്പിക്കുന്ന പെർഫോമൻസ് കാഴ്ച വെച്ച ഫിലിമാണ് ആട്ടകലാശം... അതുപോലെ എത്രയെത്ര റോളുകൾ....ശംഭോ മഹാദേവ...!!

*വെല്ലുവിളി ഉയർത്തിയ അനേകം ചിത്രങ്ങളില് ചുരുക്കം ചിലതാണ് എഴുതിയിട്ടുള്ളത്...കിരീടം,കൂടും തേടി,ഊതികാച്ചിയ പൊന്ന് എന്നൊക്കെ മറന്നതല്ല...പലർക്കും ഓർക്കാൻ സാധിക്കാത്ത ചില വേഷങ്ങൾ എഴുതി എന്നു മാത്രം*

Comments

Popular posts from this blog

ജന്മദിനം

Double Role

ആന