സൈനുദീൻ
സൈനുദീൻ
സൈനുദീൻ നമ്മെ വീട് പിരിഞ്ഞിട്ട് ഇന്നേക് 18 കൊല്ലം,കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയനായ കലാകാരനായിരുന്നു സൈനുദീൻ. ചാപ്പ എന്ന P A ബക്കർ സിനിമയിൽ ഒരു ചെറു വേഷം ചെയ്തുകൊണ്ട് തന്റെ സിനിമാ ജീവിതത്തിനു തുടക്കം കുറിച്ച സൈനുദീൻ തുടർന്ന് മൈ ഡിയർ കുട്ടിച്ചാത്തൻ , ഒന്നുമുതൽ പൂജ്യം വരെ, പപ്പൻ പ്രിയപ്പെട്ട പപ്പൻ, പട്ടണപ്രവേശം , ചാണക്യൻ തുടങ്ങിയ സിനിമകളിൽ മുഖം കാട്ടി എങ്കിലും 1990 മുതലാണ് അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാവുന്നത്. 1990 മാർച് റിലീസ് ആയി എത്തിയ കോട്ടയം കുഞ്ഞച്ചനിലെ പഞ്ചായത്തു മെമ്പർ വേഷം ഓണം റിലീസ് ആയി എത്തിയ ഇന്ദ്രജാലം സിനിമയിലെ മോഹൻലാലിൻറെ സുഹൃത് വേഷം ക്രിസ്മസ് റിലീസ് ആയി വന്ന ലാൽ സലാമിലെ തമ്പി എന്ന അയ്യപ്പൻ എന്നീ റോളുകൾ സൈനുദീനെ ചലച്ചിത്രലോകത്തു ഏറെ ശ്രദ്ധേയനാക്കി. "ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാൻ" എന്ന സൈനുദീൻ ഡയലോഗ് ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു .
പിന്നീട് 90 കളുടെ ആദ്യപകുതിയിൽ ഏറെ തിരക്കുള്ള ഒരു ഹാസ്യതാരമായി സൈനുദീൻ മാറി .. പ്രത്യേകിച്ച് മുകേഷ് , ജഗദീഷ് , സിദ്ദിഖ് എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്ന മിക്ക ലോ ബഡ്ജറ്റ് സിനിമകളിലും സൈനുദ്ധീന്റെ നിത്യ സാന്നിധ്യം ഉണ്ടായിരുന്നു.മിമിക്സ് പരേഡ് , കാസർഗോഡ് കാദർഭായ് , ഉപ്പുകണ്ടം brothers , തിരുത്തൽവാദി , കള്ളൻ കപ്പലിൽ തന്നെ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ആ കൂട്ടത്തിൽ വന്നവകളാണ്. ഹിറ്റ്ലർ സിനിമയിലെ ബോഡിഗാർഡ് വേഷം, പുതുക്കോട്ടയിലെ പോലീസ് വേഷം സിനിമകളൊക്കെ തന്നെ അദ്ദേഹത്തിന്റെ മികച്ച ഹാസ്യ രംഗങ്ങൾ കാണാമായിരുന്നു.
കോമഡി താരം എന്ന ലേബലിൽ ആണ് ശ്രദ്ധേയൻ ആയതു എങ്കിലും മികച്ച ക്യാരക്റ്റർ റോളുകളും അദ്ദേഹം ചെയ്തിരുന്നു, അതിൽ എടുത്തുപറയത്തക്ക ഒന്നാണ് അദ്ദേഹം നായകവേഷത്തിൽ എത്തിയ സയാമീസ് ഇരട്ടകൾ എന്ന ചിത്രം.ഇനിയും അദ്ദേഹത്തിനായി കരുതി വെച്ചിരുന്ന ഒരുപാട് വേഷങ്ങൾ ബാക്കിവെച്ചുകൊണ്ടു വളരെ ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം നമ്മെ എല്ലാം വിട്ടു പോയി,അനശ്വരനായ ആ കല കാരന്റെ ഓർമൾക് മുന്നിൽ ഒരുപിടി കണ്ണീർപൂക്കൾ അർപ്പിച്ചു കൊണ്ട് നിർത്തുന്നു.
Comments
Post a Comment