എം ടി യും മോഹൻലാലും

എം ടി യും മോഹൻലാലും..

മലയാളത്തിലെ എക്കാലത്തെയും ശക്തരായ കഥാപാത്രങ്ങളുടെ സൃഷ്ടാവും ഏറ്റവും മികച്ച നടനും കൈ കോർക്കുന്ന സുന്ദരമായ അനുഭവങ്ങളാണ് എം ടി, മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഓരോ ചിത്രങ്ങളും..മോഹൻലാൽ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ കണക്കെടുത്തു നോക്കിയാൽ എം ടി എന്ന മഹാരഥന്റെ തൂലികയിൽ വിരിഞ്ഞവയാണ് അതിൽ മിക്കതും... മനുഷ്യ ജീവിതത്തിലെ ഏറ്റവും സങ്കീർണ്ണമായ എല്ലാ അവസ്ഥകളിലൂടെയും വികാരങ്ങളിലൂടെയും കടന്നു പോകുന്ന, പ്രേക്ഷകന്റെ മനസ്സിനെ ആഴത്തിൽ സ്പര്ശിക്കുകയും കൊളുത്തി വലിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ.. സദയത്തിലെ സത്യനാഥനും, അമൃതം ഗമായായിലെ പി.കെ ഹരിദാസും താഴ്വാരത്തിലെ ബാലനും  ഉയരങ്ങളിലെ ജയരാജനും അഭയം തേടിയിലെ അപ്പേട്ടനും പഞ്ചാഗ്നിയിലെ റഷീദും മലയാള സിനിമ കണ്ട എക്കാലത്തെയും ഉജ്ജ്വലമായ കഥാപാത്ര സൃഷ്ടികളാണ്... എല്ലാം മറ്റൊന്നിനെക്കാൾ മികച്ചതായ കഥാപാത്രങ്ങൾ.. സത്യനാഥന്റെയും ഹരിദാസിന്റെയും ബാലൻറെയുമൊക്കെ മാറി മറിയുന്ന മാനസിക സമവാക്യങ്ങൾ ഒരു നൂലിഴ പോലും തെന്നി മാറാതെ അത്രയും സൂക്ഷ്മമായ രീതിയിൽ പ്രേക്ഷകർ മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങിയെങ്കിൽ അത് എം ടി യുടെ തൂലികയുടെ ശക്തി തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു...വർത്തമാന കാല മലയാള സിനിമയിൽ ഇതുപോലുള്ള അതി ശക്തമായ കഥാപാത്രങ്ങൾ ഇല്ലാതെ വരുന്നത് എം ടി യെ പോലുള്ള എഴുത്തുകാരുടെ അഭാവം തന്നെയാണ്...
ഒരു വായനക്കാരൻ എന്ന നിലയിൽ  എം ടി യുടെ, അല്ലെങ്കിൽ മലയാള ഭാഷയിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്ര സൃഷ്ടി എന്ന് ഞാൻ വിശ്വസിക്കുന്നത് രണ്ടാമൂഴത്തിലെ ഭീമനെയാണ്... ആ ഭീമൻ അഭ്രപാളികളിൽ വരുമ്പോൾ അത് എഴുത്തിന്റെയും നടനത്തിന്റെയും വിസ്മയങ്ങളുടെ സംഗമത്തിലെ ഏറ്റവും മികച്ച അദ്ധ്യായം തന്നെ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു.. ആഗ്രഹിക്കുന്നു...

Comments

Popular posts from this blog

ജന്മദിനം

Double Role

ആന