സുരേഷ്ഗോപി
സുരേഷ്ഗോപി
1959 ജൂൺ 26-ന് കൊല്ലം നഗരത്തിൽ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥൻ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായാണ് സുരേഷ് ഗോപി ജനിച്ചത്. സുഭാഷ്, സുനിൽ, സനിൽ എന്നിവരാണ് സഹോദരങ്ങൾ.
1965-ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോൾ ബാലതാരമായാണ് സുരേഷ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് 1986-ൽ ഫാസിൽ സംവിധാനം ചെയ്ത് #മമ്മൂട്ടി നായകനായ 'പൂവിനു പുതിയ പൂന്തെന്നൽ' എന്ന സിനിമയിൽ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. തുടർന്ന് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി. അതിൽ ശ്രദ്ധേയമായത് തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ #മോഹൻലാൽ നായകനായ രാജാവിന്റെ മകൻ കെ മധുവിന്റെ ഇരുപതാം നൂറ്റാണ്ട് (വില്ലൻ), എന്നീ സിനിമകളിലെ വേഷങ്ങളാണ്. പിന്നീട് ന്യൂ ഡൽഹി, ഇന്നലെ, 1921, ഒരു വടക്കൻ വീരഗാഥ
നായർ സാബ്, എന്റെ സൂര്യപുത്രിക്ക്
ആനവാൽ മോതിരം, അനുരാഗി
ഒരു സിബിഐ ഡയറി കുറിപ്പ്, അടക്കം 30 ചിത്രങ്ങളിൽ അഭിനയിച്ച ശേഷം 1992 ലാണ് വഴിത്തിരിവുണ്ടാക്കുന്ന തരം സിനിമ അദ്ദേഹത്തിന് ലഭിച്ചത്. ഷാജി കൈലാസിന്റെ തലസ്ഥാനം എന്ന സിനിമയായിരുന്നു അത്. അതിനു ശേഷം കൂടുതലും നായക വേഷങ്ങൾ ലഭിക്കുവാൻ തുടങ്ങി.
1994-ൽ #ഷാജികൈലാസ് #രഞ്ജിപണിക്കർ ടീമിന്റെ കമ്മീഷണർ, ഏകലവ്യൻ എന്നീ സിനിമളിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതോടെ അദ്ദേഹം സൂപ്പർ താര പദവിക്കടുത്തെത്തി. കമ്മീഷണർ സിനിമയിലെ ഭരത് ചന്ദ്രൻ ഐ പി എസ് എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി. ആ സിനിമയിലെ ‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന പ്രസിദ്ധമായ സംഭാഷണ ശകലം നിരവധി ഹാസ്യാനുകരണത്തിനും മറ്റും പാത്രമായിട്ടുണ്ട്. സുരേഷ് ഗോപിയെ തേടിയെത്താൻ തുടങ്ങിയ കഥാപാത്രങ്ങൾ പ്രസ്തുത ചിത്രത്തിന്റെ സത്ത അവലംബിച്ചുള്ളവയായി, ഒരേ തരം കഥാപാത്രങ്ങളിൽ നിന്ന് അദ്ദേഹത്തിന് മോചനം ഇല്ലാത്തതു പോലെ തോന്നി തുടങ്ങിയതും ഹാസ്യ സിനിമകളുടെ വേലിയേറ്റത്തിൽ മലയാളികൾ ശ്രദ്ധ തിരിച്ചതും സുരേഷ് ഗോപിക്ക് തിരിച്ചടിയായി. എങ്കിലും അദ്ദേഹം ചില നല്ല കഥാപാത്രങ്ങൾക്ക് ജന്മം നൽകി. #ജോഷി സംവിധാനം ചെയ്ത ലേലം എന്ന സിനിമയിലെ സ്റ്റീഫൻ ചാക്കോച്ചി എന്ന വേഷം പേരെടുത്തു പറയാവുന്നതാണ്. പിന്നീട് വന്ന ജോഷിയുടെ തന്നെ വാഴുന്നോർ, പത്രം എന്നീ സിനിമകളും വൻ വിജയമായിരുന്നു. ആംഗലേയ ഭാഷകൾ ഉപയോഗിച്ചുള്ള ചടുലമായ സംഭാഷണ ശൈലിക്ക് അദ്ദേഹം പ്രശസ്തനായി താമസിയാതെ മലയാളത്തിലെ ഗർജ്ജിക്കുന്ന സിംഹം എന്ന ഓമനപ്പേർ അദ്ദേഹത്തിന് നൽകപ്പെട്ടു.
1997-ൽ പുറത്തിറങ്ങിയ കളിയാട്ടം എന്ന സിനിമ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു. കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ ഒഥല്ലോ എന്ന ഷേക്സ്പിയറീയൻ കഥാപാത്രത്തിന്റെ മലയാളാവിഷ്കാരമായിരുന്നു. ജയരാജായിരുന്നു സംവിധായകൻ. തുടർന്നു വന്ന ചിത്രങ്ങൾ പലതും സാമ്പത്തികമായി വിജയിച്ചില്ല. ചിലത് കലാമൂല്യം മാത്രം ഉള്ളവയായിരുന്നു. ഇതിൽ പെട്ട ഒന്നാണ് #ജയരാജ് സംവിധാനം ചെയ്ത മകൾക്ക് എന്ന സിനിമ. ഇതിൽ അദ്ദേഹം ശ്രദ്ധേയമായ അഭിനയം കാഴ്ച വയ്ക്കുകയും സംസ്ഥാന പുരസ്കാരത്തിന് നാമ നിർദ്ദേശം നൽകപ്പെടുകയും ചെയ്തു. സാമ്പത്തിക വിജയം നൽകാത്തതിന്റെ പേരിൽ കുറച്ചു കാലം സിനിമയിൽ നിന്ന് അകന്നു നിന്ന സുരേഷ് ഗോപി 2005-ൽ രഞ്ജിപണിക്കർ സംവിധാനം നിർവ്വഹിച്ച ഭരത്ചന്ദ്രൻ ഐ പി എസ് എന്ന പേരിൽ 11 വർഷം മുൻപ് ഇറങ്ങിയ കമ്മീഷണറിന്റെ രണ്ടാം പതിപ്പുമായി രംഗപ്രവേശനം നടത്തി. സാമാന്യം നല്ല പ്രദർശനമാണ് ചിത്രം കാഴ്ച വച്ചത്. പിന്നീട് മികച്ച കഥപാത്രങ്ങൾ അദ്ദേഹത്തിന് ലഭിച്ചു നീണ്ട ഇടവേളക്കുശേഷം രഞ്ജിപണിക്കാരുടെ തന്നെ രചനയിൽ മകൻ നിഥിൻ സംവിധാനം ചെയ്യുന്ന ലേലം 2വിലൂടെ വീണ്ടും മലയാള സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് സുരേഷ് ഗോപി, തമിഴിലും തെലുങ്കിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട് .
ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധികയാണ് ഭാര്യ. പരേതയായ ലക്ഷ്മി (ഒന്നര വയസ്സുള്ളപ്പോൾ അപകടത്തിൽ മരിച്ചു), ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മക്കൾ. അദ്ദേഹത്തിന്റെ മൂത്ത മകൻ ഗോകുൽ 2016-ൽ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു ഇപ്പോൾ മലയാള സിനിമയിൽ ശ്രദ്ധേയനായ യുവനടനാണ്. സുരേഷ് ഗോപി ഇപ്പോൾ തിരുവനന്തപുരം നഗരത്തിലുള്ള ശാസ്തമംഗലത്ത് കുടുംബസമേതം താമസിക്കുന്നു.
ഏഷ്യാനെറ്റിലെ പ്രശസ്ഥമായ നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പരിപാടിയുടെ അവതാരകൻ സുരേഷ് ഗോപിയാരുന്നു. നിലവിൽ സുരേഷ് ഗോപി രാജ്യസഭാംഗം കൂടിയാണ്, രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് നടൻ സുരേഷ് ഗോപി. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. 2016 ഏപ്രിൽ 27 ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി മുൻപാകെ അദേഹം സത്യപ്രതിജ്ഞ ചെയ്തു
സുരേഷ് ഗോപിക്ക് ഫെഫ്ക ഡിറക്ടർസ് യൂണിയന്റെ ജന്മദിനാശംസകൾ
#SureshGopi #സുരേഷ്ഗോപി
പുരസ്കാരങ്ങൾ
ഭരത്, സംസ്ഥാന പുരസ്കാരം
അഭിനയിച്ച ചലച്ചിത്രങ്ങൾ
മലയാളം
ഓടയിൽ നിന്ന്
യുവജനോത്സവം
ടി.പി. ബാലഗോപാലൻ എം.എ..
രാജാവിന്റെ മകൻ
ഒന്ന് മുതൽ പൂജ്യം വരെ
മനസ്സിലൊരു മണിമുത്ത്
അടിവേരുകൾ
നന്ദി വീണ്ടും വരിക
വൃത്തം
വഴിയോരക്കാഴ്ചകൾ
പി.സി. 369
ജനുവരി ഒരു ഓർമ്മ
ഇരുപതാം നൂറ്റാണ്ട്
ഭൂമിയിലെ രാജാക്കന്മാർ
ശ്രീധരന്റെ ഒന്നാം തിരുമുറിവ്
ന്യൂ ഡൽഹി
1921
വിറ്റ്നസ്
മൂന്നാം മുറ
മനു അങ്കിൾ
ധ്വനി
അനുരാഗി
ഒരു സിബിഐ ഡയറി കുറിപ്പ്
വർണ്ണം
ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്
ന്യൂസ്
കാലാൽ പട
ദൗത്യം
വചനം
ഇന്നലെ
അക്ഷരത്തെറ്റ്
ഒരു വടക്കൻ വീരഗാഥ
നായർ സാബ്
വർത്തമാന കാലം
ഒരുക്കം
രാജവാഴ്ച
മിഥ്യ
തൂവൽ സ്പർശം
മിണ്ടാ പൂച്ചക്ക് കല്യാണം
അർഹത
കൗതുക വാർത്തകൾ
സാന്ദ്രം
ഇൻ ഹരിഹർ നഗർ
ഈ തണുത്ത വെളുപ്പാൻ കാലത്ത്
നഗരങ്ങളിൽ ചെന്ന് രാപാർക്കാം
പരമ്പര
പാരലൽ കോളേജ്
കുറ്റപത്രം
എന്റെ സൂര്യപുത്രിക്ക്
ആനവാൽ മോതിരം
ചക്രവർത്തി
കടലോര കാറ്റ്
സാന്ത്വനം
ഉത്സവ മേളം
ആധാരം
പൊന്നുരുക്കും പക്ഷി
എന്റെ പൊന്നു തമ്പുരാൻ
അഹം
തലസ്ഥാനം
നക്ഷത്രകൂടാരം
പപ്പയുടെ സ്വന്തം അപ്പൂസ്
സിംഹധ്വനി
നാടോടി
ഡാഡി
സ്ഥലത്തെ പ്രധാന പയ്യൻസ്
ധ്രുവം
പൊന്നുച്ചാമി
ഈഞ്ചക്കാടൻ മത്തായി ആന്റ് സൺസ്
പൈതൃകം
ഏകലവ്യൻ
സിറ്റി പോലീസ്
സമൂഹം
മാഫിയ
യാദവം
മണിച്ചിത്രത്താഴ്
ഇതു മഞ്ഞു കാലം
ആചാര്യൻ
ചുക്കാൻ
കാശ്മീരം
കമ്മീഷണർ
ദി സിറ്റി
രുദ്രാക്ഷം
മാനത്തെ കൊട്ടാരം
അക്ഷരം
ഹൈവേ
കർമ്മ
രഥോത്സവം
തക്ഷശില
സിന്ദൂര രേഖ
ദി കിംഗ്
സാക്ഷ്യം
സാദരം
യുവതുർക്കി
രജപുത്രൻ
മഹാത്മ
മാസ്മരം
സുവർണ്ണസിംഹാസനം
ലേലം
കുളം
ജനാധിപത്യം
ഗുരു
ഗംഗോത്രി
ഭൂപതി
ഭാരതീയം
അനുഭൂതി
കളിയാട്ടം
തിരകൾക്കപ്പുറം
താലോലം
സമ്മർ ഇൻ ബെത്ലഹേം
രക്തസാക്ഷികൾ സിന്ദാബാദ്
പ്രണയവർണങ്ങൾ
കല്ലു കൊണ്ടൊരു പെണ്ണ്
വാഴുന്നോർ
വർണ്ണത്തേർ
പത്രം
എഫ്.ഐ.ആർ
ക്രൈം ഫയൽ
സത്യമേവ ജയതേ
പൈലറ്റ്സ്
മില്ലേനിയം സ്റ്റാർസ്
മാർക്ക് ആന്റണി
ഡ്രീംസ്
കവർ സ്റ്റോറി
തെങ്കാശിപ്പട്ടണം
സായ്വർ തിരുമേനി
രണ്ടാം ഭാവം
മേഘസന്ദേശം
സുന്ദരപുരുഷൻ
നരിമാൻ
www.അണുകുടുംബം.com
സ്വപ്നം കൊണ്ട് തുലാഭാരം
അഗ്നിനക്ഷത്രം
സസ്നേഹം സുമിത്ര
ഉള്ളം
മകൾക്ക്
ഭരത്ചന്ദ്രൻ ഐ.പി.എസ്.
ദി ടൈഗർ
രാഷ്ട്രം
ചിന്താമണി കൊലക്കേസ്
അശ്വാരൂഢൻ
പതാക
ബഡാ ദോസ്ത്
സ്മാർട്ട് സിറ്റി
നോട്ട്ബുക്ക്
ലങ്ക
ഡിറ്റക്ടീവ്
പറഞ്ഞു തീരാത്ത വിശേഷങ്ങൾ
ടൈം
ഭരതൻ
നാദിയ കൊലപ്പെട്ട രാത്രി
കിച്ചാമണി എം.ബി.എ.
ബ്ലാക്ക് ക്യാറ്റ്
ജന്മം
സൗണ്ട് ഓഫ് ബൂട്ട്
ആയുധം
ട്വന്റി:20
പകൽ നക്ഷത്രങ്ങൾ
ബുള്ളറ്റ്
ഹയ്ലേസാ
ഐ.ജി.
ഭൂമി മലയാളം
ബ്ലാക്ക് ഡാലിയ
കാഞ്ചീപുരത്തെ കല്യാണം
വൈരം
കേരള കഫെ
സഹസ്രം
സദ്ഗമയ
കന്യാകുമാരി എക്സ്പ്രസ്
റിംഗ് ടോൺ
രാമരാവണൻ
മമ്മി ആന്റ് മീ
ജനകൻ
കടാക്ഷം
ക്രിസ്ത്യൻ ബ്രദേഴ്സ്
കലക്ടർ
ദി കിംഗ് ആന്റ് ദി കമ്മീഷണർ
സലാം കാശ്മീർ
ഡോൾഫിൻ
അപ്പോത്തിക്കിരി
തമിഴ്
ദീന
സമസ്ഥാനം
ഐ
തെലുങ്ക്
അന്തിമ തീർപ്പ്
ആ ഒക്കഡു
Comments
Post a Comment