Kuttram 23
ചിത്രത്തിന്റെ തുടക്കം തന്നെ ഒരു വികാരിയച്ഛന്റെ കൊലപാതകവും സ്ത്രീയുടെ മിസ്സിങ്ങും ആണ്. ഈ അടുത്തിടെ കണ്ട Murder mystery സിനിമകളിൽ വച്ചു അത്യാവശ്യം നല്ല Opening Scenes തന്നെ ആയിരുന്നു ഇതിൽ! അതുകൊണ്ട് തന്നെ തുടക്കം മുതലേ ഒരു ആകാംഷ ജനിപ്പിക്കുവാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. തുടർന്നുള്ള സംഭവവികാസങ്ങളിലും ആ ഒരു Thrill നിലനിർത്താൻ സംവിധായകന് സാധിച്ചിട്ടും ഉണ്ട്.
ചെന്നൈ നഗരത്തിൽ നടക്കുന്ന 4 വ്യത്യസ്‌ത കൊലപാതകങ്ങളും തുടർന്നുണ്ടാകുന്ന അന്വേഷണങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഒരു സസ്പെൻസ് ത്രില്ലെറിന് വേണ്ട എല്ലാ ചേരുവകളും - മികച്ച ഓപ്പണിങ്, പഞ്ചുള്ള ഇന്റർവെൽ, ഊഹിക്കാവുന്നതാണെങ്കിലും കൈകാര്യം ചെയ്ത വിഷയത്തിലെ പുതുമകൊണ്ട് മാത്രം തിളങ്ങിയ ക്ലൈമാക്സ് സമാസമം ചേർത്ത ഒരു നല്ല മൂവി ആയിരുന്നു Kuttram 23.
Cast & Performance
Yennai Arindhaal എന്ന ഒറ്റ സിനിമ കൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ വില്ലൻ Arun Vijay നായകനായി ആയി ഇത്തവണയും തന്റെ ഭാഗം ഭംഗിയാക്കി. എന്നിരുന്നാലും ചില സമയങ്ങളിൽ പഴയ Victor ന്റെ മാനറിസങ്ങൾ എവിടെയൊക്കെയോ എടുത്ത് കാണിക്കുന്നതായി തോന്നി.
എങ്കിലും ഇമോഷണൽ സീൻസിൽ പാലിച്ച മിതത്വം ആ കുറവുകളേയും ഇല്ലാതാക്കി.
നായികയായി എത്തിയ Mahima Nambiar തന്റെ കഥാപാത്രത്തോട് നീതി പുലർത്തി. മാത്രമല്ല കുട്ടി നല്ല സുന്ദരിയുമായിരുന്നു.
പുട്ടിനു പീര എന്ന കണക്കിന് Thambi Ramaiah തന്റെ പതിവ് തമാശകളുമായി എത്തി. ചില തമാശകൾ അവസരോചിതമായി തോന്നിയില്ല.
Vijayakumar, Aravind Akash, Vamsi Krishna, തുടങ്ങിയവർ അവരവരുടെ ഭാഗം ഭംഗിയാക്കി.
Music & BGM
Vishal Chandrasekhar - ന്റെ സംഗീതം ശരാശരി നിലവാരം മാത്രം പുലർത്തി. എങ്കിലും Thoduvaanam എന്ന സോങ് മാത്രം മൂക്കില്ല രാജ്യത്തെ മുറിമൂക്കനായി തോന്നി. പാട്ടിൽ പോയത് അദ്ദേഹം Background score -ലൂടെ തിരിച്ചു പിടിച്ചു. ചിത്രത്തിന്റെ ചടുലതയോട് കിടപിടിക്കുന്ന രീതിയിൽ പശ്ചാത്തലസംഗീതം ഒരുക്കുന്നതിൽ അദ്ദേഹം വിജയിച്ചു.
ചുരുക്കത്തിൽ :- രണ്ടേകാൽ മണിക്കൂർ ധൈര്യമായി ഇതിനുവേണ്ടി കളയാം. സാധാരണ Investigative Thriller കളിൽ കണ്ടു വരുന്ന ക്ളീഷെകൾ അൽപ സ്വല്പം ഉണ്ടെങ്കിലും വിഷയത്തിലെ പുതുമ ആ കുറവ് നികത്തും. " മനുഷ്യ നന്മയ്ക് വേണ്ടി ഉള്ള പല കണ്ടെത്തലുകളുടെയും
ദുരുപയോഗം അതിന്റെ തലങ്ങൾ ഞെട്ടിക്കുന്നവയാണ് !"
Comments
Post a Comment