നല്ല ചിന്തകൾ
ആരേയുo പരിഹസിക്കരുത്...
സ്വന്തം സുഹൃത്തായാൽ പോലും,,,,,,,
അറിയുക... ന്യൂനതകളില്ലാത്ത മനുഷ്യരില്ല..
എല്ലാം തികഞ്ഞവരായി മനുഷ്യരെ സൃഷ്ടിച്ചിട്ടുമില്ല...
മറ്റുള്ളവരെ പരിഹസിക്കരുത്...
പരിഹാസപ്പേരുകൾ വിളിക്കരുത്.. പരസ്പരം ചീത്ത വിളിക്കരുത്...
വിദ്വേഷവും പ്രതികാര ചിന്തയും ഉണ്ടാകരുത്..
നാം കാരണം ആരെങ്കിലും വിശമിച്ചിട്ടുണ്ടെങ്കിൽ അവരോട് ക്ഷമാപണം നടത്തുക,,,
അതിൽ തെല്ലൊന്നും വിമൂഖത കാണിക്കേണ്ടതില്ല...
നമ്മെ ആരെങ്കിലും വിശമിപ്പിച്ചെങ്കിൽ അവരോട് ക്ഷമിക്കുക..
ഭൂമിയിൽ അഹന്തയോട് കൂടി നടക്കരുത്...
നമ്മെ സൃഷ്ടിച്ച സൃഷ്ടാവിനെ ഓർക്കുക..
തീർച്ചയായും ഈ ഭൂമിയെ പിളർത്തുവാനോ കീഴ്മേൽ മറിക്കുവാനോ മനുഷ്യന്ന് സാധ്യമല്ല തന്നെ..
അണു മണിത്തൂക്കം അഹങ്കാരം മനസ്സിലുള്ളവൻ സ്വർഗ്ഗത്തിൽ കടക്കുകയില്ലെന്നത് നബിവചനം...
മറ്റുള്ളവരെ പരിഹസിക്കുന്നത് അഹങ്കാരമാണ്...
ഉപേക്ഷിക്കുക.. പരിഹാസം മനുഷ്യനെ നരകത്തിൽ എത്തിക്കും...
ജനങ്ങളോട് മാന്യമായി പെരുമാറുക..
ഓർക്കുക....
മരണം നിഴൽ പോലെ കൂടെയുണ്ട്..
ക്ഷമ ചോദിക്കുവാൻ പോലും കഴിഞ്ഞില്ലെന്ന് വരാം...
നാളെ നമുക്കുള്ളതല്ല.. ഇന്നെല്ലാം പറഞ്ഞ് അവസാനിപ്പിക്കുക..
എപ്പോൾ വേണമെങ്കിലും തിരിച്ച് പോകേണ്ട ഒരു അതിഥിയെപ്പോലെ ജീവിക്കുക...
••••••┈┈┈┈•✿❁✿•┈┈┈┈•••••• 🏁 *നന്മകൾ പ്രചരിപിക്കുക*
------------------------------
Comments
Post a Comment