രക്ഷാധികാരി ബൈജു (ഒപ്പ്)

ഒരു റിയലിസ്റ്റിക് ജീവിതം

മലയാള സിനിമയിൽ ഈയടുത്ത കാലത്തു ഉണ്ടായ നല്ല സിനിമകളുടെ കുത്തൊഴുക്കിലെ ഏറ്റവും ഒടുവിലെ പൊൻമുത്ത്, രക്ഷാധികാരി ബൈജു. ഇത് വെറുമൊരു കഥാചിത്രം അല്ല. ഒരു ജീവിതം ആണ്. ഈ കൊച്ചു കേരളത്തിലെ ഒരു നാട്ടിൻപുറത്തിന്റെ കഥ. അവിടെ കളിയും ചിരിയും സന്തോഷവും സങ്കടവും എല്ലാം ഉള്ള ഒരുപാട് പേരുടെ കഥകൾ അവയെ എല്ലാം രക്ഷാധികാരി ബൈജു എന്ന ഒരൊറ്റ നൂലിൽ കോർത്തിണക്കി അവതരിപ്പിച്ചിരിക്കുന്ന ഹൃദയസ്പർശിയായ ചലച്ചിത്രം. ബിജു മേനോൻ ടൈറ്റിൽ റോളിൽ വരുന്ന സിനിമയിൽ വേഷമിട്ട എല്ലാവരും എണ്ണം പറഞ്ഞ പ്രകടനം കൊണ്ട് വിസ്മയം സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് എടുത്തു പറയേണ്ട പേരുകൾ ഹരീഷ്, ഇടവേള സമയത്തു മാത്രം പ്രത്യക്ഷപ്പെട്ട ദിലീഷ് പോത്തൻ, അജുവിന്റെ കാമുകിയായി വേഷമിട്ട കറുത്തമുത്ത്. പതിവ് ക്ളീഷേകൾ ഇല്ലാതെ നായകൻ-വില്ലൻ പോരാട്ടങ്ങൾ ഇല്ലാതെ ശുദ്ധമായ നർമ്മവും കണ്ണ് നനയിപ്പിക്കുന്ന നൊമ്പരങ്ങളുമായി ഒരു കുഞ്ഞു പുഴയൊഴുകുന്ന പോലെ ഒരു സിനിമ. കാണുക ആസ്വദിക്കുക. കീറിമുറിച്ചു ബുദ്ധിജീവി കളിക്കുവാൻ ആയി ആരും ഈ സിനിമക്ക് ടിക്കറ്റ് എടുക്കണമെന്നില്ല. കാരണം ഫേസ്ബുക്കും വാട്ട്സാപ്പും മുൻപോട്ട് നയിക്കുന്ന ഇന്നിന്റെ ജീവിതത്തിനു നൽകാൻ കഴിയാത്ത സൗഹൃദത്തിന്റെ പ്രണയത്തിന്റെ സന്തോഷത്തിന്റെ നന്മയുടെ ചെറിയ വലിയ സന്ദേശം  നൽകുവാൻ ഈ കുഞ്ഞു സിനിമക്ക് കഴിയുന്നുണ്ട്.

സിനിമ കഴിഞ്ഞപ്പോൾ മനസ്സിലേക്ക് ഓടിവന്നത് സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ആയിരുന്നു - ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതിനാൽ നിങ്ങൾ പോയി കളിക്കൂ ആരോഗ്യം നിലനിർത്തൂ.

Comments

Popular posts from this blog

ജന്മദിനം

Double Role

ആന