Still Alice

പൊതുവെ 65 വയസ്സിന് മുകളിൽ കാണപ്പെടുന്ന അസുഖമാണ് അൽഷിമേഴ്‌സ് അഥവാ സ്മൃതിനാശം. ഇക്കാലത്ത് അതിൽ താഴെയുള്ളവർക്കും ഈ അസുഖം പിടിപെടുന്നുണ്ട്. ഇന്ന് നാം മലയാളികൾക്ക് മുഴുവൻ ഈ അസുഖത്തിന്റെ ഗൗരവം തിരിച്ചറിയാൻ തന്മാത്ര എന്ന ചിത്രം  സഹായിച്ചിട്ടുണ്ട് . Still Alice കുറേ കൂടി ഈ അസുഖത്തിന്റെ ഭീകരാവസ്ഥ എടുത്തു കാണിക്കുന്നു. ഭർത്താവും 3 മക്കളുമായി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ആലീസിനാണ് ഈ ചിത്രത്തിൽ അൽഷിമേഴ്‌സ് പിടിപെടുന്നത്. ഈ അസുഖം അതിന്റെ ആദ്യ ഘട്ടത്തിൽ തിരിച്ചറിയുന്നത് മുതൽ അതിന്റെ ഓരോ ഘട്ടത്തിലും ഉള്ള മാറ്റങ്ങൾ ജൂലിയാന മൂർ മികവോടെ തന്നെ അവതരിപ്പിച്ചു. ആ വർഷത്തെ മികച്ച നടിക്കുള്ള ഓസ്കർ അവാർഡും ഇതിലൂടെ നേടുകയുണ്ടായി. നല്ലൊരു ചിത്രമാണ്. ക്രിസ്റ്റ്യൻ സ്റ്റുവർട്ട് ആലീസിന്റെ മകൾ ലിഡിയയായി ഇതിൽ വേഷമിടുന്നുണ്ട്.

Comments

Popular posts from this blog

ജന്മദിനം

Double Role

ആന