Matrubhoomi: A Nation Without Women
സ്ത്രീകൾക് വംശനാശം സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ? ഗർഭസ്ഥ ശിശു പെണ്കുഞ്ഞു ആണെന്ന് അറിഞ്ഞു അതിനെ ഇല്ലാതാക്കുന്ന ക്രൂരത ഇന്ത്യയിൽ പലയിടത്തും ഇപ്പോഴുമുണ്ട്. (എന്നാലും adopt ചെയുമ്പോൾ പെൺകുഞ്ഞിന്നെ മാത്രമേ കൂടുതൽ ആളുകളും തിരഞ്ഞെടുക്കാറുള്ളു.മറ്റൊരാൾക്കു ഉണ്ടായ ആൺകുട്ടി വലുതാവുമ്പോൾ വല്ല ഭീകര സ്വഭാവമുള്ളവനും ആകുമെന്ന് പേടിച്ചിട്ടായിരിക്കും. പെൺകുട്ടി ഇനി അങ്ങനെ ആയാൽ തന്നെ ഒരു പരിധി വരെ നിയന്ത്രിക്കാൻ പറ്റുമല്ലോ..) ഇത്തരം കാര്യങ്ങൾ ഏറി വന്നപ്പോൾ പുരുഷന്മാർ മാത്രമായ ഒരു dystopian കാലഘട്ടത്തെ ഒരു താക്കീതു പോലെ നമുക്ക് മുന്നിൽ സംവിധായകൻ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. sexual frustration കൂടിയ മനുഷ്യർ പല വൈകൃതങ്ങളും കാട്ടികൂട്ടുന്നു. അപ്പോഴാണ് ആ നാട്ടിലേക്കു സമ്പന്നനായ രാംചരൻ തനിക്കും തന്റെ 5 മക്കൾക്കും വേണ്ടി അന്യ നാട്ടിൽ നിന്നും വല്യ സ്ത്രീധനം കൊടുത്ത ഒരു സ്ത്രീയെ വീട്ടിലേക്കു കൊണ്ട് വരുന്നത്.അവളുടെ ആ നാട്ടിലെ ജീവിതമാണ് പിന്നീട് ചിത്രത്തിൽ പറയുന്നത്. ഇത്തരം variety conceptukal ഹിന്ദി സിനിമകളിൽ കുറവാണ്.അങ്ങനെ ഇറങ്ങിയ ഒരു പടമായത് കൊണ്ട് തന്നെ അതിനു അല്പം പ്രത്യേകത ഉണ്ടെന്നു തന്നെ കൂട്ടിക്കോ.
My Rating: 3.5/5
Comments
Post a Comment