BOYHOOD
ഹോളിവുഡിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന്. പന്ത്രണ്ടു വർഷം കൊണ്ട് ഒരേ കഥാപാത്രങ്ങളെയും അഭിനേതാക്കളെയും ഉപയോഗിച്ച് ചിത്രീകരിച്ച സിനിമ എന്നീ വിശേഷങ്ങളാണ് ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ച ഘടകം. കഥാപാത്രങ്ങളുടെ കുട്ടിക്കാലം മുതൽ യൗവ്വനം വരെ തിരശീലയിൽ അതേ പടി കാണാൻ സാധിക്കും എന്നതാണ് ഈ സിനിമയുടെ സവിശേഷത.
ഒലിവിയ, മെയ്സൺ ദമ്പതിമാരുടെ മക്കളാണ് സാമന്ത, മെയ്സൺ jr. എന്നിവർ. പരസ്പരം ഒത്തുജീവിക്കാൻ സാധിക്കാതെ ഇവർ വിവാഹമോചനം നേടുന്നതോടെ മക്കൾ പൂർണ്ണമായും ഒളിവിയയുടെ നിയന്ത്രണത്തിലാകുന്നു. അവധിക്കാലത്ത് മാത്രമാണ് മക്കൾക്ക് അച്ഛനെ കാണാൻ അവസരം. ഇങ്ങനെ സാമന്തയുടെയും മെയ്സൺ jr. ന്റെയും കുട്ടിക്കാലം മുതൽ യൗവ്വനം വരെയുള്ള ശാരീരികവും മാനസികവും വൈകാരികവുമായ മാറ്റങ്ങളും വളർച്ചയുമാണ് ചിത്രത്തിൻറെ കാതൽ.
ഓരോ കഥാപാത്രവും നമ്മുടെ കണ്മുന്നിലാണ് വളരുന്നത് എന്നത് വ്യത്യസ്ത അനുഭവമാണ്. നീണ്ട പന്ത്രണ്ടു വർഷക്കാലത്തെ ചിത്രീകരണം കണ്ടറിയാവുന്നതാണ്. കാലഘട്ടം മാറുന്നതനുസരിച്ച് ക്യാമറാ ടോണുകളിലും സാങ്കേതിക വിദ്യയിലുമുള്ള മാറ്റം ചിത്രത്തിൽ കാണാവുന്നതാണ്. Richard Linklater എന്ന സംവിധായകന്റെ അർപ്പണ ബോധമാണ് ചിത്രം സാധ്യമാക്കിയത് എന്ന് പറയാം. മേൽപ്പറഞ്ഞ സവിശേഷതകൾ ഒക്കെയുണ്ടെങ്കിലും വിരസത നിറഞ്ഞ കാഴ്ചാനുഭവമാണ് ചിത്രം എന്നിലെ പ്രേക്ഷകന് സമ്മാനിച്ചത്. 12 വർഷം കൊണ്ട് ചിത്രീകരിച്ച സിനിമയ്ക്ക് മെച്ചപ്പെട്ട ഒരു കഥ അവകാശപ്പെടാനില്ല എന്നതാണ് പോരായ്മ. Boyhood, Teenage എന്നീ മാനുഷിക കാലഘട്ടങ്ങളെക്കുറിച്ച് പുതുതായി ഒന്നും തന്നെ സിനിമയിൽ പറയുന്നില്ല. മുൻപും ശേഷവുമുള്ള പല സിനിമകളിലെയും രംഗങ്ങളെ മൂന്നു മണിക്കൂർ നീട്ടിയെടുത്ത ചിത്രമെന്ന് കാഴ്ചാനുഭവം.. ആവശ്യത്തിലധികം സമയമുണ്ടെങ്കിൽ കഥാപാത്രങ്ങളുടെ വളർച്ച നല്കുന്ന കൗതുകത്തിനു വേണ്ടി കാണാവുന്നതാണ്.
Comments
Post a Comment