Woman

സ്ത്രീസുരക്ഷ കടലാസില്‍ മാത്രമാണെന്ന് തെളിയിക്കുന്ന സംഭവം. ട്രെയിനില്‍ സ്ത്രീകള്‍ എന്ത് ദൈര്യത്തോടെ യാത്ര ചെയ്യും, സൗമ്യയുടെ സംഭവം കഴിഞ്ഞു കുറച്ചു നാള്‍ പോലീസ് ജാഗ്രത പാലിച്ചിരുന്നു. ട്രെയിനില്‍ കൂടുതല്‍ പോലീസ്കാരെ നിയോഗിക്കുന്നു, കര്‍ശനമായി പരിശോധനകള്‍. സംഭവം എല്ലാവരും മറന്നു തുടങ്ങിയപ്പോള്‍ എല്ലാം അവസാനിച്ചു.

ഇവനെപോലെയുള്ള ചില നാറികള്‍ കാരണം പഴിമുഴുവന്‍ പുരുഷസമൂഹത്തിനും. എല്ലാ ആണുങ്ങളും അത്തരക്കാരാണ് എന്ന് ചിന്തിക്കരുത്. എന്നാല്‍ ആരെ വിശ്വസിക്കണം എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയും. എന്തായാലും സ്ത്രീകള്‍ സ്വയം ശ്രദ്ധിക്കുക.

ഇത്തരം സാഹചര്യത്തില്‍  മനസ്സ് പതറാതെ പേടിക്കാതെ അവന്‍റെ തോന്യാസം വീഡിയോയില്‍ പകര്‍ത്തിയ പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങള്‍. അവന് ഇതിലും വലിയ പണി കിട്ടാനില്ല.
അവനെ അറിയുന്നവര്‍ തന്നെ അവനുള്ള ശിക്ഷകൊടുത്തോളും. വലിയ ശിക്ഷ തന്നെ ആയിരിക്കും അത്. എന്ത് വിശ്വസിച്ചാണ് ഇവന്‍റെ വീട്ടിലുള്ളവര്‍ വിശ്വസിച്ചു കൂടെ കഴിയുന്നത് എന്ന് അവര്‍ക്ക് മാത്രമറിയാം.

ഇനി അവസാനമായി അവനെ അനുകൂലിച്ചു ചില നാറികള്‍ വരും അവരോട് ഒന്നേ പറയാനുള്ള എനിക്കും നിനക്കും അമ്മയും പെങ്ങളും ഉണ്ടാവാം അവര്‍ക്ക് ആണ് ഇത്പോലെ ഒരവസ്ഥ വന്നത് എന്ന് ചിന്തിക്കുക. പ്രതികരിക്കുക

ഇവന്റെ മുഖം ഓര്‍ത്ത്‌ വെയ്ക്കുക. ഓടുന്ന ട്രെയിനിലെ ആളൊഴിഞ്ഞ കമ്പാര്‍ട്ട്‌മെന്റില്‍ ഒരു പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്തു കാണിച്ചവന്‍. ഇവനെപോലെയുള്ള നാറികളെ നാളെ നമുക്കിടയില്‍ കണ്ടേക്കാം, കല്ലെടുത്ത്‌ എറിഞ്ഞ് ഓടിക്കുക

Comments

Popular posts from this blog

ജന്മദിനം

Double Role

ആന