Full Metal Jacket (1987)
Full Metal Jacket (1987) ഒരു മറൈൻ ട്രെയിനിങ് റിക്രൂട്ട്മെന്റ് ട്രെയിനിങ് ക്യാമ്പിൽ നിന്നു തുടങ്ങുന്ന സിനിമ ഒരു തരി പോലും ബോറടിപ്പിക്കാതെ കണ്ണെടുക്കാതെ മുഴുവൻ നിങ്ങൾ കണ്ട് തീർക്കും. ഒരു പട്ടാളക്കാരന്റെ അല്ലങ്കിൽ ഒരുകൂട്ടം പട്ടാളക്കാരുടെ ഒരു കംപ്ലീറ്റ് ലൈഫ് ആണ് സിനിമ കാണിക്കുന്നത്. സ്റ്റാൻലി കുബ്രിക്, നിങ്ങളൊരു അസാധ്യ മനുഷ്യനാണ്. നിങ്ങൾ ഇന്നും ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഉണ്ടായിരുന്നെങ്കിൽ ഒരുപാട് മനോഹരമായ ക്രീയേഷനുകൾക്ക് ജന്മം നൽകാൻ നിങ്ങൾക്ക് ഇന്നും സാധിച്ചേനെ ഒരു ട്രെയിനിങ് ക്യാമ്പിൽ നിന്ന് വിയറ്റ്നാം യുദ്ധകാലത്തിലൂടെ കഥ പറഞ്ഞാണ് ചിത്രം നീങ്ങുന്നത്. ഒരു ട്രൂപ്പിന്റെ ട്രെയിനിങ് ക്യാമ്പിൽ നിന്നു കുറച്ച് പ്രധാനപ്പെട്ട കഥാപാത്രങ്ങളിലേക്ക് ചുരുങ്ങി പിന്നീട് പല കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഒരു കംപ്ലീറ്റ് വാർ മൂവിയാണ് ഫുൾ മെറ്റൽ ജാക്കറ്റ്. ഓരോ പട്ടാളക്കാരിലൂടെയും അവരുടെ അനുഭവങ്ങളിലൂടെയും കഥ പറയാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഒരു നല്ല സിനിമ എന്ന പോലെ നല്ല കഥാപാത്രങ്ങളെയും സൃഷ്ട്ടിക്കാൻ ഒരു വല്ലാത്ത കഴിവാണ് കുബ്രിക്കിനുള്ളത്. ...