Posts

ഇന്നത്തെ ചിന്ത

നമ്മുടെയൊക്കെ ജീവിതം  കണ്ണടച്ച്‌ തുറക്കുന്ന വേളയിൽ അവസാനിക്കുന്ന ഒന്നാണ്‌. വിജയവും പരാജയവും എല്ലാം കലർന്ന ഒന്ന്. വിജയം പോലെ തന്നെ പരാജയവും ജീവിതത്തിന്റെ ഭാഗമാണ്‌. ഒരിക്കൽ വീണെന്ന് കരുതി അവിടെ തന്നെ നിൽക്കരുത്‌.  എത്ര പ്രാവശ്യം വീണാലും പോരാട്ടവീര്യത്തിന്റെ കരുത്തില്‍ പൊരുതിനേടാമെന്ന അചഞ്ചലമായ വിശ്വാസത്തിന്റെ നിശ്ചയദാര്‍ഢ്യം നമുക്ക് എപ്പോഴും ഉണ്ടാകണം.  ഒരു ചെടിയില്‍ വിടരുന്ന പൂവ്‌പോലെയും ഒരു ഞൊടിയില്‍ വിടരുന്ന പുഞ്ചിരിപോലെയും ജീവിതത്തിന് എപ്പോഴും ചാരുത പകർന്നുകൊണ്ടിരിക്കണം  ലക്ഷ്യവും എത്തിച്ചേരേണ്ട തീരങ്ങളും മുന്‍കൂട്ടി തീരുമാനിക്കുകയും ഓരോ പ്രഭാതത്തിലും ഒരു ചുവടെങ്കിലും, ഓരത്തേക്കടുക്കുവാന്‍ ആത്മാര്‍ത്ഥമായി എപ്പോഴും പരിശ്രമിക്കുകയും വേണം.  സ്വന്തം കഴിവുകള്‍ വികസിപ്പിച്ചെടുത്ത് ജീവിതത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാനായി ശ്രമിക്കണം ഇങ്ങനെയും ഒരാൾ ജീവിച്ചിരുന്നു എന്ന് ലോകം അറിയട്ടെ ശുഭദിനം നേരുന്നു

ഇന്നത്തെ ചിന്തകൾ

വിജയിക്കാവശ്യമായ പ്രധാന ഘടകങ്ങൾ... എത്ര കടുത്ത സമ്മർദ്ദങ്ങളിലും തളരാതെ ആത്മധൈര്യത്തോടെ അവയെ അതിജീവിക്കാനുള്ള കഴിവാണ് ഒരു വിജയിക്കാവശ്യം...  അവസരങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. ചിലത് നമ്മെ തേടി വരും, ചിലതിനെ നമ്മൾ തേടിപ്പോകണം...  നമ്മുടെ സമീപനത്തിലും മനോഭാവത്തിലും കാലാനുസൃതമായി മാറ്റം വരുത്താൻ നാം ശ്രമിക്കേണ്ടതുണ്ട്...  നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനോഭാവമുണ്ടെങ്കിൽ ജീവിതത്തിലെ ഏത് വെല്ലുവിളിയും അതിജീവിക്കാം. കൂടുതൽ ഉയരങ്ങൾ കൈയടക്കാൻ അത് അവസരമൊരുക്കും... ശുഭദിനം നേരുന്നു

ഇന്നത്തെ ചിന്ത

ആത്മവിശ്വാസം.... ഏത് മനുഷ്യന്റെയും ജീവിത മുന്നേറ്റത്തിനും വിജയാനുഭവത്തിനും ആത്മവിശ്വാസവും ആത്മധൈര്യവും അനിവാര്യമാണ്........ ആത്മവിശ്വാസമുള്ള വ്യക്തി യാഥാർത്ഥ്യബോധത്തോടെ വസ്തുതകളെയും സ്വന്തം കഴിവുകളെയും വിലയിരുത്തി ലക്ഷ്യത്തിൽ എത്തിച്ചേരും...... ആത്മവിശ്വാസം ക്ഷണനേരം കൊണ്ട് ഉളവാകുന്നതോ, ഉടനടി നശിക്കുന്നതോ അല്ല; ലക്ഷ്യത്തിലേക്കുള്ള പാതയിൽ വ്യക്തമായ പദ്ധതിയിലൂടെ മുന്നോട്ട് പോകാൻ ആത്മവിശ്വാസം അനിവാര്യമാണ്........! നാം അനുഭവിക്കുന്ന വ്യഥകളാൽ ഒഴുകുന്ന കണ്ണുനീർ എന്നും നിലനിൽക്കുന്നില്ല എന്നുള്ള ഉറച്ചവിശ്വാസമാണ് ആത്മവിശ്വാസം..... ശുഭദിനം നേരുന്നു

ഇന്നത്തെ ചിന്ത

എല്ലാവർക്കും തങ്ങളുടെ   ദുഖങ്ങൾ പറയാൻ ഒരാൾ ഉണ്ടാവുക എന്നത്‌ വലിയൊരു ആശ്വാസമാണ്‌...മറ്റൊരാളോട്‌ തങ്ങളുടെ വേദനകൾ പങ്കു വക്കുമ്പോൾ മനസ്സിന്റെ ഭാരം പകുതിയായി കുറയുന്നത്‌ കാണാം. ..  നല്ലൊരു കേൾവിക്കാരൻ ആവുക എന്നത്‌ പലപ്പോഴും  ഒരു പുണ്യം കൂടി ആവുന്നത്‌ ഇങ്ങനെയാണ്‌  . ആരും കേൾക്കാനില്ലാത്തതിന്റെ പേരിൽ സമനില തെറ്റിയതും ഒരാളെങ്കിലും കേൾക്കാൻ ഉണ്ടെങ്കിൽ തിരുത്താൻ കഴിയുന്നതുമായ ഒട്ടേറെ ജീവിതങ്ങൾ ഉണ്ട്‌ .  പരിഹാരം നിർദ്ദേശിക്കുമ്പോൾ അല്ല കേൾവി പ്രസക്തമാവുന്നത്‌. ; കേൾവി തന്നെ ഒരു പരിഹാരം ആണ്‌. ഒന്നു നിലവിളിക്കാൻ പോലും ആകാത്തവരുടെ നിസ്സഹായതക്കുള്ള ഏക പോംവഴി കേൾവി മാത്രം ആണ്‌ . തുറന്നിരിക്കുന്ന കാതുകൾ ആണ്‌ തുറക്കാത്ത പല ജീവിതങ്ങളുടെയും അഭയകേന്ദ്രം ..ആർക്കും എല്ലാ കാര്യങ്ങളും എല്ലാവരോടും പങ്കു വക്കാനാകില്ല . അടുപ്പം കൊണ്ടൊ ആകർഷണീയത കൊണ്ടോ അനുഭവം കൊണ്ടോ ചിലരുടെ മുന്നിൽ മാത്രമാണ്‌  മനസ്സിന്‌ സ്വയം വെളിപ്പെടുത്താനാകൂ ..അതും അനുകൂലമായ മനോനില ഉണ്ടാവുമ്പോൾ മാത്രം .  കേൾക്കുന്നവന്റെ സമയത്തേക്കാൾ പറയുന്നവന്റെ സാഹചര്യമാണ്‌ കേൾവിയിൽ പ്രധാനം.. കേൾക്കാൻ ഒരാൾ ഉണ്ടെന്നതും പറയാൻ ഒരിടം ഉണ്ടെന്നതും തരുന്ന ആത്മവിശാസം

ജന്മദിനം

ഉർവ്വശി - ജന്മദിനം മലയാളചലച്ചിത്രത്തിലെ ഒരു നടിയാണ് ഉർവശി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും നടിയുമായ കലാ‌രഞ്ജിനി, കല്പന എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി. 2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ മനോജ് കെ. ജയനുമായി വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു. 2008-ൽ വിവാഹ മോചിതയായ ഉർവശി, 2014-ൽ വീണ്ടും വിവാഹിതയായി. രണ്ട്‌ വിവാഹത്തിലും കുട്ടിയുണ്ട്‌ അഭിനയ ജീവിതം 1980 ൽ അഭിനയിച്ചു തുടങ്ങിയ ഉർവശിയുടെ ആദ്യ സിനിമ കെ. ഭാഗ്യരാജ് സം‌വിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ്. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ. 1995 ലെ കഴകം എന്ന സിനിമയിൽ അഭിനയിച്ചതിനു ഉർവശിക്ക് അവാർഡും ലഭിച്ചു. അവാർഡുകൾ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് 2006 : അച്ചുവിന്റെ അമ്മ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് 1989 : മഴവിൽക്കാവടി, വർത്തമാന കാലം 1990 : തലയിണ മന്ത്രം 1991 : കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം 1995 : കഴകം 2006 : മധുചന്ദ്രലേഖ ടൊവിനൊയോടൊപ്പം അഭിനയിച്ച എ

Jayan

Image
മലയാള സിനിമയുടെ പൗരുഷത്തിന്‍റെ പൂര്‍ണ്ണരൂപം ഓര്‍മ്മയായിട്ട് 39 വര്‍ഷങ്ങള്‍...സാഹസികതയുടെ ജ്വലിയ്ക്കുന്ന ഓര്‍മ്മകള്‍ക്ക് 39 വയസ്സ്. മായില്ലൊരിക്കലും, മറക്കില്ലൊരിക്കലും, ജ്വലിക്കുമെന്നെന്നും, മരിക്കാതൊരൊർമ്മയായ്.. 🎶 സാഹസികതയ്ക്കും അഭിനയ പൗരുഷത്തിനും അന്നും ഇന്നും എന്നും മലയാള സിനിമ ഒരേ ഒരു പേരാണ് വിളിയ്ക്കുന്നത് എം ക്യഷ്ണന്‍നായര്‍ എന്ന 'ജയന്‍'. അതെ മലയാള സിനിമാ നക്ഷത്രങ്ങള്‍ക്കിടയില്‍ ജ്വലിച്ചു നിന്നിരുന്ന താരസൂര്യന്‍. മരണശേഷവും ആരാധകര്‍ പിന്‍തുടര്‍ന്ന മറ്റൊരു നടനും ഇല്ല അത്രയ്ക്കും ജനമനസ്സിനെ പ്രത്യേകിച്ചും യുവാക്കളില്‍ ശക്തമായ സ്വാധീനം ചെലുത്തി ജയന്‍. അഭിനയത്തെക്കാള്‍ ഏറെ സാഹസികതയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച നടന്‍. തനിയ്ക്ക് അപകടം സംഭവിച്ചാലും ഡ്യൂപ്പിന് അപകടം സംഭവിച്ചാലും കുടുംബത്തിന് നഷ്ട്ടപ്പെടുന്നത് അവരുടെ ആശ്രിതരെ ആണെന്ന് പറഞ്ഞ് സ്നേഹപൂര്‍വ്വം ഡ്യൂപ്പുകളെ നിരസിച്ച നടന്‍. ചെയ്ത സാഹസികപ്രകടനങ്ങള്‍ എല്ലാം തന്നെ മരണത്തെ മുഖാമുഖം കണ്ടവ. വന്യമ്യഗങ്ങളുമായുള്ള മല്‍പ്പിടുത്തം തന്നെ ചെറിയ ഒരു ഉദാഹരണം അതേ സാഹസികത തന്നെയാണ് ഈ മഹാനടന്‍റെ അന്ത്യത്തിനും കാരണമായത്. 1980 നവംബര്‍ 16 ഞായറ

Full Metal Jacket (1987)

Image
Full Metal Jacket (1987) ഒരു മറൈൻ ട്രെയിനിങ് റിക്രൂട്ട്മെന്റ് ട്രെയിനിങ് ക്യാമ്പിൽ നിന്നു തുടങ്ങുന്ന സിനിമ ഒരു തരി പോലും ബോറടിപ്പിക്കാതെ കണ്ണെടുക്കാതെ മുഴുവൻ നിങ്ങൾ കണ്ട് തീർക്കും. ഒരു പട്ടാളക്കാരന്റെ അല്ലങ്കിൽ ഒരുകൂട്ടം പട്ടാളക്കാരുടെ ഒരു കംപ്ലീറ്റ് ലൈഫ് ആണ് സിനിമ കാണിക്കുന്നത്.  സ്റ്റാൻലി കുബ്രിക്, നിങ്ങളൊരു അസാധ്യ മനുഷ്യനാണ്. നിങ്ങൾ ഇന്നും ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഉണ്ടായിരുന്നെങ്കിൽ ഒരുപാട് മനോഹരമായ ക്രീയേഷനുകൾക്ക് ജന്മം നൽകാൻ നിങ്ങൾക്ക് ഇന്നും സാധിച്ചേനെ ഒരു ട്രെയിനിങ് ക്യാമ്പിൽ നിന്ന് വിയറ്റ്നാം യുദ്ധകാലത്തിലൂടെ കഥ പറഞ്ഞാണ് ചിത്രം നീങ്ങുന്നത്. ഒരു ട്രൂപ്പിന്റെ ട്രെയിനിങ് ക്യാമ്പിൽ നിന്നു കുറച്ച് പ്രധാനപ്പെട്ട കഥാപാത്രങ്ങളിലേക്ക് ചുരുങ്ങി പിന്നീട് പല കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.  ഒരു കംപ്ലീറ്റ് വാർ മൂവിയാണ് ഫുൾ മെറ്റൽ ജാക്കറ്റ്. ഓരോ പട്ടാളക്കാരിലൂടെയും അവരുടെ അനുഭവങ്ങളിലൂടെയും കഥ പറയാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഒരു നല്ല സിനിമ എന്ന പോലെ നല്ല കഥാപാത്രങ്ങളെയും സൃഷ്ട്ടിക്കാൻ ഒരു വല്ലാത്ത കഴിവാണ് കുബ്രിക്കിനുള്ളത്. ഒരു കഥാപാ