Posts

Showing posts from 2019

Jayan

Image
മലയാള സിനിമയുടെ പൗരുഷത്തിന്‍റെ പൂര്‍ണ്ണരൂപം ഓര്‍മ്മയായിട്ട് 39 വര്‍ഷങ്ങള്‍...സാഹസികതയുടെ ജ്വലിയ്ക്കുന്ന ഓര്‍മ്മകള്‍ക്ക് 39 വയസ്സ്. മായില്ലൊരിക്കലും, മറക്കില്ലൊരിക്കലും, ജ്വലിക്കുമെന്നെന്നും, മരിക്കാതൊരൊർമ്മയായ്.. 🎶 സാഹസികതയ്ക്കും അഭിനയ പൗരുഷത്തിനും അന്നും ഇന്നും എന്നും മലയാള സിനിമ ഒരേ ഒരു പേരാണ് വിളിയ്ക്കുന്നത് എം ക്യഷ്ണന്‍നായര്‍ എന്ന 'ജയന്‍'. അതെ മലയാള സിനിമാ നക്ഷത്രങ്ങള്‍ക്കിടയില്‍ ജ്വലിച്ചു നിന്നിരുന്ന താരസൂര്യന്‍. മരണശേഷവും ആരാധകര്‍ പിന്‍തുടര്‍ന്ന മറ്റൊരു നടനും ഇല്ല അത്രയ്ക്കും ജനമനസ്സിനെ പ്രത്യേകിച്ചും യുവാക്കളില്‍ ശക്തമായ സ്വാധീനം ചെലുത്തി ജയന്‍. അഭിനയത്തെക്കാള്‍ ഏറെ സാഹസികതയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച നടന്‍. തനിയ്ക്ക് അപകടം സംഭവിച്ചാലും ഡ്യൂപ്പിന് അപകടം സംഭവിച്ചാലും കുടുംബത്തിന് നഷ്ട്ടപ്പെടുന്നത് അവരുടെ ആശ്രിതരെ ആണെന്ന് പറഞ്ഞ് സ്നേഹപൂര്‍വ്വം ഡ്യൂപ്പുകളെ നിരസിച്ച നടന്‍. ചെയ്ത സാഹസികപ്രകടനങ്ങള്‍ എല്ലാം തന്നെ മരണത്തെ മുഖാമുഖം കണ്ടവ. വന്യമ്യഗങ്ങളുമായുള്ള മല്‍പ്പിടുത്തം തന്നെ ചെറിയ ഒരു ഉദാഹരണം അതേ സാഹസികത തന്നെയാണ് ഈ മഹാനടന്‍റെ അന്ത്യത്തിനും കാരണമായത്. 1980 നവംബര്‍ 16 ഞായറ...

Full Metal Jacket (1987)

Image
Full Metal Jacket (1987) ഒരു മറൈൻ ട്രെയിനിങ് റിക്രൂട്ട്മെന്റ് ട്രെയിനിങ് ക്യാമ്പിൽ നിന്നു തുടങ്ങുന്ന സിനിമ ഒരു തരി പോലും ബോറടിപ്പിക്കാതെ കണ്ണെടുക്കാതെ മുഴുവൻ നിങ്ങൾ കണ്ട് തീർക്കും. ഒരു പട്ടാളക്കാരന്റെ അല്ലങ്കിൽ ഒരുകൂട്ടം പട്ടാളക്കാരുടെ ഒരു കംപ്ലീറ്റ് ലൈഫ് ആണ് സിനിമ കാണിക്കുന്നത്.  സ്റ്റാൻലി കുബ്രിക്, നിങ്ങളൊരു അസാധ്യ മനുഷ്യനാണ്. നിങ്ങൾ ഇന്നും ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഉണ്ടായിരുന്നെങ്കിൽ ഒരുപാട് മനോഹരമായ ക്രീയേഷനുകൾക്ക് ജന്മം നൽകാൻ നിങ്ങൾക്ക് ഇന്നും സാധിച്ചേനെ ഒരു ട്രെയിനിങ് ക്യാമ്പിൽ നിന്ന് വിയറ്റ്നാം യുദ്ധകാലത്തിലൂടെ കഥ പറഞ്ഞാണ് ചിത്രം നീങ്ങുന്നത്. ഒരു ട്രൂപ്പിന്റെ ട്രെയിനിങ് ക്യാമ്പിൽ നിന്നു കുറച്ച് പ്രധാനപ്പെട്ട കഥാപാത്രങ്ങളിലേക്ക് ചുരുങ്ങി പിന്നീട് പല കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.  ഒരു കംപ്ലീറ്റ് വാർ മൂവിയാണ് ഫുൾ മെറ്റൽ ജാക്കറ്റ്. ഓരോ പട്ടാളക്കാരിലൂടെയും അവരുടെ അനുഭവങ്ങളിലൂടെയും കഥ പറയാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഒരു നല്ല സിനിമ എന്ന പോലെ നല്ല കഥാപാത്രങ്ങളെയും സൃഷ്ട്ടിക്കാൻ ഒരു വല്ലാത്ത കഴിവാണ് കുബ്രിക്കിനുള്ളത്. ...

Jiivi

Jiivi  8 തൊട്ടാകൾ എന്ന മികച്ച ചിത്രത്തിന് ശേഷം വെട്രി നായകൻ ആയി നവാഗതനായ  വി ജെ ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് ജീവി.. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഈ ചിത്രത്തിന്റെ ഒരുപാ...

Jeresy

Jersey (2019) ഭാഷ : തെലുങ്ക് സംവിധാനം : Gowtam Tinnanuri MY RATEING 9/10 ആഭ്യന്തര‌ ക്രികറ്റിൽ 36 സെഞ്ചുറി, അതിൽ 3 ട്രിപ്പിൾ, 7 ഡബിൾ, ഉണ്ടായിട്ടും അർജുന് ചില കാരണങ്ങളാൽ 26 ആം വയസ്സിൽ കളി അവസാനിപ്പിക്കേണ്ടി വരികയാ...

House owner

House Owner (2019) Tamil | Drama Director - Lakshmy Ramakrishnan ലക്ഷ്മി രാമകൃഷ്ണൻ എന്ന സംവിധായികയുടെ ഒരു വലിയ ഫാൻ ആണ് ഞാൻ.. അവർ മുമ്പ് ചെയ്ത ചിത്രങ്ങൾ,അതിൽ തന്നെ ലാസ്റ് ചെയ്ത അമ്മിണി എന്ന ചിത്രം എന്നെ ഒരുപാട് impress ചെയ്തിര...

എൻ.എഫ്. വർഗ്ഗീസ് ജന്മദിനം

Image
*എൻ.എഫ്. വർഗ്ഗീസ് ജന്മദിനം* മലയാളചലച്ചിത്രത്തിലെ പ്രമുഖ നടനായിരുന്നു നടക്കപ്പറമ്പിൽ ഫ്രാൻസിസ് വർഗ്ഗീസ് എന്ന എൻ. എഫ്. വർഗ്ഗീസ് (1949 - 2002). ശബ്ദഗാംഭീര്യം കൊണ്ടും തനിമയാർന്ന ...

എ.ആർ. റഹ്‌മാൻ ജന്മദിനം

Image
*എ.ആർ. റഹ്‌മാൻ ജന്മദിനം* ഒരു ഇന്ത്യൻ സംഗീതസംവിധായകനാണ് എ.ആർ. റഹ്‌മാൻ  ക്രോസ്ബെൽറ്റ് മണിയുടെ പെൺപട എന്ന ചിത്രത്തിനു വേണ്ടിയാണ് പതിനൊന്നാം വയസ്സിൽ സംഗീതസം‌വിധാനം നി...