House owner
House Owner (2019)
Tamil | Drama
Director - Lakshmy Ramakrishnan
ലക്ഷ്മി രാമകൃഷ്ണൻ എന്ന സംവിധായികയുടെ ഒരു വലിയ ഫാൻ ആണ് ഞാൻ.. അവർ മുമ്പ് ചെയ്ത ചിത്രങ്ങൾ,അതിൽ തന്നെ ലാസ്റ് ചെയ്ത അമ്മിണി എന്ന ചിത്രം എന്നെ ഒരുപാട് impress ചെയ്തിരുന്നു. താൻ നേരിട്ട് കേട്ടറിഞ്ഞ ഒരു യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷകാരം ആയത് കൊണ്ടും,സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം കൈകാര്യം ചെയ്ത സിനിമ അതും കഥാപാത്രങ്ങളുടെ കൃത്രിമത്വം ഇല്ലാത്ത പ്രകടനമികവ് കൊണ്ടും ഒരുപാട് ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് അമ്മിണി.. അതിന് ശേഷം അവർ സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഹൗസ് ഓണർ. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ട്വിറ്ററിൽ എമ്പാടും ഈ ചിത്രത്തിന്റെ ഒരുപാട് നല്ല ക്രിട്ടിക്സ് റീവ്യൂകൾ കാണാൻ ഇടയായി.പതിവ് പോലെ തന്നെ കേരളത്തിൽ ചിത്രം റീലീസ് ചെയ്തില്ല..
വീണ്ടും ഒരു മനോഹരമായ മികച്ച ഡ്രാമയാണ് ഹൗസ് ഓണർ എന്ന ചിത്രവും പറയുന്നത്..ചെന്നൈ flood സമയത്തു നടക്കുന്ന ഒരു വീട്ടിലെ കഥ. 5 വർഷം ആയി അൽഷിമേഴ്‌സിനോട് പൊരുതുന്ന Retired കേണൽ വാസുദേവൻ,അയാളുടെ ഭാര്യ രാധ,മധ്യവയസ്കരായ ഇവർ ഒറ്റക്കാണ് ആ വീട്ടിൽ താമസം. മറവി രോഗം അയാളെ വല്ലാതെ തളർത്തിയിരിക്കുന്നു.ഇപ്പോഴും വയസ്സ് 25 ആണെന്നാണ് പുള്ളിയുടെ ധാരണ. ഭാര്യ ഒരുപാട് ബുദ്ധിമുട്ടിയാണ് അയാളെ നോക്കുന്നതും.പിന്നെ.പുറത്തു തോരാതെ പെയ്യുന്ന മഴ.
യൗവനത്തിലെ ആ മനോഹരമായ ഓര്മകളിലൂടെയാണ് അയാൾ ഇപ്പോൾ ജീവിക്കുന്നത്. ജിബ്രാന്റെ സുന്ദരമായ പശ്ചാത്തല സംഗീതത്തിലൂടെ ആ കാഴ്ചകൾക്കെല്ലാം ഒരു പ്രത്യേക ഫീൽ ആയിരുന്നു.. ഡ്രാമ ആയത് കൊണ്ട് തന്നെ ചിത്രം വളരെ പതിഞ്ഞ താളത്തിലൂടെയാണ് പറഞ്ഞു പോകുന്നത്. ക്ലൈമാക്സ് രംഗങ്ങൾ ഒരുപാട് ഉള്ളിൽ തട്ടി.. തീർച്ചയായും ഒരു വ്യത്യസ്ത അനുഭവം പ്രേക്ഷന് ചിത്രം നൽകും എന്നത് ഉറപ്പാണ്...
A Beautiful Film ❤️👌
Comments
Post a Comment