തീയേറ്റുകളുടെ പഴയ കാലം തിരിച്ചു വരുന്നു!
തീയേറ്റുകളുടെ പഴയ കാലം തിരിച്ചു വരുന്നു!
കേരളത്തിൽ ഇപ്പോൾ കുറെ പുതിയ തീയേറ്റുകൾ വന്നു തുടങ്ങി. മിക്ക ജില്ലകളിലും പുതിയ തീയേറ്റുകളുടെ പണി നടന്നു കൊണ്ടിരിക്കുന്നു. പഴയ തീയേറ്റുകൾ രണ്ടോ മൂന്നോ സ്ക്രീനുകൾ ആക്കി പുതിയ 4K, 2K Dolby Atmos 3D സിസ്റ്റത്തോടുകൂടി പ്രദർശനം ആരംഭിക്കുന്നു.
1k സിസ്റ്റം സി ക്ലാസ്സ് തീയേറ്ററിലേക്ക് ആയി മാറി. അത് കുടാതെ വലിയതും ചെറിയ തുമായ ഷോപ്പിംഗ് മാളുകളിൽ 3 സ്ക്രീൻ എന്ന രീതിയിൽ വരുന്നത്.ഇന്ത്യയിലെ വലിയ തീയേറ്റർ ഗ്രൂപ്പായ കാർണിവെൽ സിനിമാസ് കേരളത്തിലെ എല്ലാജില്ലകളിലും (B - ക്ലാസ്സ് അടക്കം) പഴയതീയേറ്ററുകൾ ലീസ്സിനു എടുത്തു. അത് പോലെ UF0 എന്ന ഡിജിറ്റൽ സിനിമ നെറ്റ്വർക്ക് അവരും തീയേറ്റർ ശൃംഗലയിലേക്ക് വരുന്നു. NOVA Cinema എന്നപേരിൽ തീയേറ്ററുക ളിൽ പരസ്യം ചെയ്യുന്നുണ്ട്.അങ്ങനെ ആയാൽ കേരളത്തിലെ റിലീസിംഗ് സെൻററുകൾ വലിയ തോതിൽ വർദ്ധിക്കും .അങ്ങനെ വന്നാൽ നിർമ്മാതാവിനു് മുടക്കുമുതൽ ഒരാഴ്ചകൊണ്ട് തിരിച്ചുപിടിക്കാം. അതുപോലെ ആർക്കും സിനിമ നിർമ്മിക്കാം എന്ന അവസ്ഥയും വരും. കണ്ണൂർ ജില്ലയിൽ തന്നെ കുറെ സ്ഥലത്ത് പുതിയ തീയേറ്റർ കോംപ്ലക്സ് വരുന്നുണ്ട്. അതിന് പ്രചോദനമായത് കൂത്തുപറമ്പ് ബേബി സിനിമാസും മട്ടന്നൂർ സഹീനാ സിനിമാസും ആണ്. ഇനി പുതിയ തീയേറ്റർ വരുന്നു എന്ന് കേൾക്കുന്നത് കേളകം കൊട്ടിയൂർ റൂട്ടിൽ കണിച്ചാർ എന്ന സ്ഥലത്ത് ( മലയോര മേഖല) 3 മൾട്ടിപ്ലക്സ് തീയേറ്റർ സമുച്ചയം വരുന്നു ( പണി തുടങ്ങി എന്ന് ' പറയപ്പെടുന്നു) ചെറിയ സ്ക്രീനുകളാണ് അവർ ഉദ്ദേശിക്കുന്നത്. ഇപ്പോഴെത്തെ എല്ലാ ആധുനിക സജ്ജീകരണങ്ങളും അതിൽ പ്രതീക്ഷിക്കാം. അത് പോലെ പെരളശ്ശേരിയും (പഴയ ശ്രീ തിഭ തീയേറ്റർ) വരുന്നുണ്ട് പരിയാരത്തും ധർമ്മശാലയിലും സർക്കാർ തീയേറ്ററുകൾ പരിഗണനയിലാണ്.ഇരിട്ടിയിലും പുതിയത് വരുന്നു. മട്ടന്നൂർ പഴയ സഹീ ന തീയേറ്റർ നിലനിന്നിരുന്ന സ്ഥലത്ത് ഒരു ഷോപ്പിംഗ് മാൾ പണി പൂർത്തിയായ് വരുന്നു.അതിൽ 3 ചെറിയ തീയേറ്റർ ' ഉണ്ട് ഇനി സാധ്യതപട്ടിക നോക്കാം. ചക്കരക്കൽ ഒരു നല്ല സാധ്യത ഉള്ള സ്ഥലമാണ് ശ്രീകണ്ഠാപുരം മയ്യിൽ (98% വരാൻ സാധ്യതാ ) പേരാവൂർ ' അത് പോലെ പറഞ്ഞു കേൾക്കുന്നത് ആലക്കോട് ആണ് അവിടെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ 3 സ്കീൻ വരുന്നുണ്ട്. കണ്ണൂരിൽ കാർണിവെല്ലിന്റെ സ്ക്രീൻ വരുന്നു എന്ന് പറയപ്പെടുന്നു. കക്കട്ടിൽ (വടകര) അജന്ത തിയേറ്റർ 2 സ്ക്രീൻ ആക്കി മാറുന്നു. മാന്തന്തവാടി ജോസു o 2 സ്ക്രീനിലേക്ക് മാറുന്നു. കക്കട്ടിനടുത്തുള്ള തീയേറ്റർ ആണ് മൊകേരി നിർമ്മല അവരും 2 സ്ക്രീൻ സാധ്യതപട്ടികയിലാണ്.ഇതിനു ഇടയിലാണ് കല്ലാച്ചി അവിടെയും വരുന്നുണ്ട്. അതാണ് പറഞ്ഞത് സിനിമാ തീയേറ്റുകളുടെ നല്ല കാലം വരുന്നു എന്ന് ഡയുന്നത്. അത് പോലെ നല്ല സിനിമകളും വരണം. വെറുതെ സമയം കൊല്ലി പടങ്ങൾ വന്നാൽ ആരും തിരിഞ്ഞു നോക്കില്ല. കുത്തുപറമ്പിൽ ഇനിയും രണ്ടോ മൂന്നോ സ്ക്രീൻ വരാൻ സാധ്യത (ബേബി സിനി മാസി)
Info Courtesy: Shajith P Manantheri
Comments
Post a Comment