ഞാൻ പിറന്ന നാട്ടിൽ
ഞാൻ പിറന്ന നാട്ടിൽ
സോമൻ, മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആകി പി ചന്ദ്രകുമാർ സംവിധാനം ചെയ്‌ത ഈ ചിത്രം റിലീസ് ആകുന്നത് 1985 മാര്ച്ച് 29നാണ്. പണ്ടത്തെ അകഷൻ സിനിമകളുടെ ക്ലിഷേ ഫോർമാറ്റ് ആയ പീഡനം ശേഷമുള്ള പ്രതികാരം ഒക്കെ തന്നെയാണ് ഇതിന്റെ ഇതിവൃത്തം. ഇൻസ്‌പെക്ടർ രാജശേഖരൻ എന്ന കരുത്തുറ്റ പോലീസ് ഓഫീസറുടെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്,മോഹൻലാലിന്റെ ജേഷ്ഠൻ ആയി സോമൻ അഭിനയിക്കുന്നു.സോമന്റെ മകളെ കുറെ പേർ പീഡിപ്പിക്കുന്നതും തുടർന്നു ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശരാശരി നിലവാരം മാത്രം പുലർത്തിയ ഈ ചിത്രത്തിലെ ഏറ്റവും വലിയ പ്രേതേകത സോമന്റെ മികച്ച പ്രകടനമാണ് ഒപ്പം മോഹൻലാൽ എന്ന നടൻ കരിയറിൽ നല്ല പോലീസ് വേഷങ്ങൾ ഉണ്ടോയെന്നുള്ള ചോദ്യത്തിന് മറ്റൊരു ഉത്തരം കൂടിയാണ് 85ൽ വന്ന ഈ ചിത്രം.ഒടുവിൽ കിട്ടിയ വാർത്ത, തിങ്കളാഴ്ച നല്ല ദിവസം, അരം+അരാം കിന്നാരം എന്നി ചിത്രങ്ങളോടൊപ്പം എത്തിയ ഈ ചിത്രം ശരാശരി വിജയം നേടി.
Comments
Post a Comment